ജന്മദിനത്തില്‍ 19കാരി കൂട്ടബലാത്സംഗത്തിനിരയായി; വിവരം മറച്ചുവച്ച് പെണ്‍കുട്ടി - പൊലീസ് കേസെടുത്തു

 girl , girl ,  police , പീഡനം , ആശുപത്രി , പെണ്‍കുട്ടി , ജന്മദിനം
മുംബൈ| Last Modified ശനി, 3 ഓഗസ്റ്റ് 2019 (15:12 IST)
ജന്മദിനത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. മുംബൈയിലെ ചെമ്പൂരിലാണ് 19 കാരിയെ അജ്ഞാതര്‍ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജന്മദിനമായ ജൂലൈ ഏഴിനാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പിറന്നാള്‍ ആഘോഷത്തിനുശേഷം സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് അപമാനിച്ചു. തുടര്‍ന്ന് ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് പ്രതികള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു.

പീഡനവിവരം പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍, പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ യുവതിയോട് കാര്യങ്ങള്‍ തിരക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ശാരീരിക മാനസികാവസ്ഥ മോശമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി. തുടര്‍ന്നാണ് യുവതി ബലാത്സംഗം ചെയ്യപ്പെട്ട വിവരം വീട്ടുകാരെ അറിയിച്ചു. ഡോക്‍ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു.

അജ്ഞാതരായ മൂന്ന് പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 376, 376 ഡി, 34 എന്നിവ പ്രകാരം കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. ഇവരെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :