അമ്മയെ പരിചരിച്ചില്ല; യുവാവ് ഭാര്യമാരെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു

അമ്മയെ പരിചരിച്ചില്ല; യുവാവ് ഭാര്യമാരെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു

police , arrest , Deeparam , fire , തീ , കാര്‍ അപകടം , പൊലീസ് , രാജസ്ഥാന്‍ , ദീപാറാം , തീ കൊളുത്തി
ജയ്‌പൂര്‍| jibin| Last Updated: ബുധന്‍, 20 ഡിസം‌ബര്‍ 2017 (17:40 IST)
അമ്മയെ പരിചരിക്കുന്നില്ല എന്ന കാരണത്താല്‍ യുവാവ് ഭാര്യമാരെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. രാജസ്ഥാൻ സ്വദേശിയായ ദീപാറാമാണ് തന്റെ രണ്ടു ഭാര്യമാരായ ദാരിയ ദേവി, മാലി ദേവി എന്നിവരെ കാറിനകത്തു വച്ച് തീകൊളുത്തിയത്. ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

അമ്മയെ ഭാര്യാമാര്‍ വേണ്ടവിധം പരിചരിക്കുന്നില്ലെന്ന പരാതി ദീപാറാമിനുണ്ടായിരുന്നു. ഗുജറാത്തിൽ ജോലി ചെയ്യുന്ന അദ്ദേഹം കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. അമ്മ നേരിടുന്ന അവഗണനകള്‍ തിരിച്ചറിഞ്ഞ ഇയാള്‍ ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന യുവതികളുമായി ടൌണിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്.

കാറില്‍ വെച്ച് വീട്ടിലെ കാര്യങ്ങള്‍ തിരക്കിയ ദീപാറാമിനോട് യുവതികള്‍ തട്ടിക്കയറി. വഴക്ക് രൂക്ഷമായപ്പോള്‍ ഭാര്യമാരിൽ ഒരാൾ കാറിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ചു. ഉടന്‍ തന്നെ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ദീപാറാം കാറിന് തീ വയ്‌ക്കുകയായിരുന്നു. യുവതികള്‍ക്ക് പരുക്കേറ്റിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :