ഏഴു വയസുകാരിയെ ഒമ്പതു വയസുകാരന്‍ ബലാത്സംഗം ചെയ്‌തു

ഏഴു വയസുകാരിയെ ഒമ്പതു വയസുകാരന്‍ ബലാത്സംഗം ചെയ്‌തു

 rape case , police , girl raped , പീഡനം , പൊലീസ് , ബലാത്സംഗം , പെണ്‍കുട്ടി
ജംഷദ്പൂർ| jibin| Last Modified ഞായര്‍, 30 ഡിസം‌ബര്‍ 2018 (16:25 IST)
ഏഴു വയസുകാരിയെ ഒമ്പതു വയസുകാരന്‍ ബലാത്സംഗം ചെയ്‌തു. ഝാർഖണ്ഡിലെ സിങ്കബും ജില്ലയിലുള്ള ബാങ്ക്‌ബെരയിലാണ് നാടിനെ നടുക്കിയ സംഭവം. ആണ്‍കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് കസ്‌റ്റഡിയില്‍ വിട്ടു.

ഈ മാസം 13നാണ് പീഡനം നടന്നത്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച പെണ്‍കുട്ടിയോട് മാതാപിതാക്കള്‍ വിവരം തിരക്കിയതോടെയാണ് പീഡനം നടന്നുവെന്ന് വ്യക്തമായത്.

ഇതോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തുവന്നത്. കസ്‌റ്റഡിയിലെടുത്ത
ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് കസ്റ്റഡിയിൽ വിട്ടതായി ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ റാണി അറിയിച്ചു.

അതേസമയം പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയാക്കിയതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അലേക് രാജൻ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :