മോഷണശ്രമം ചെറുത്ത അമ്മയേയും മകളേയും ട്രെയിനില്‍ നിന്നും തള്ളിയിട്ടു കൊന്നു

  police , woman , daughter , robbers , train , പൊലീസ് , ട്രെയിന്‍ , മകള്‍ , മോഷണം
മധുര| Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2019 (19:32 IST)
മോഷണശ്രമം തടഞ്ഞ അമ്മയേയും മകളേയും ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. ഡല്‍ഹി ഷഹാദരാ സ്വദേശിയായ മീന(55) മകള്‍ മനീഷ(21) എന്നിവരാണ് കൊല്ലപ്പെട്ടത്‌. പൊലീസും സി ആര്‍ പി എഫും അന്വേഷണം ആരംഭിച്ചു.

നിസാമുദീനില്‍ നിന്ന് തിരുവനന്തപുരേത്ത് വരുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ചില്‍
പുലര്‍ച്ചെയാണ് മോഷ്‌ടാക്കളുടെ ആക്രമണം ഉണ്ടായത്. ബാഗുമായി കള്ളന്‍ പോകുന്നത് ശ്രദ്ധയില്‍ പെട്ട മീന ഇയാളെ തടഞ്ഞു. ബഹളം കേട്ട്
മനീഷയും ഓടിയെത്തി.

കോച്ചിന്റെ വാതില്‍‌ക്കല്‍ വെച്ച് ബാഗ് പിടിച്ച് വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ കള്ളന്‍മാരിലൊരാള്‍ ഇരുവരെയും പുറത്തേക്ക് തള്ളിയിട്ട് ബാഗുമായി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മനീഷയുടെ സഹോദരന്‍ ആകാശ്‌ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തി സിആര്‍പിഎഫിനെ വിവരം ധരിപ്പിച്ചു.

വൃന്ദാവന്‍ റോഡ് റെയില്‍വേ സ്‌റ്റേഷന് സമീപം എത്തിയപ്പോഴാണ് സി ആര്‍ പി എഫിന് സംഭവ സ്ഥലത്ത് എത്താന്‍ കഴിഞ്ഞത്. അപകടമുണ്ടായ പ്രദേശത്ത് എത്തിയപ്പോഴേക്കും മീനയും മനീഷയും മരിച്ചിരുന്നു.

കള്ളന്മാന്‍ തട്ടിയെടുത്ത ബാഗില്‍ മനീഷയുടെ അഡ്‌മിഷന് വേണ്ട പണവും ഹോസ്‌റ്റല്‍ ഫീസും ചെക്കും മൊബൈല്‍ ഫോണുമാണ് ഉണ്ടായിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :