പുനെ|
jibin|
Last Modified വ്യാഴം, 26 ഒക്‌ടോബര്‍ 2017 (17:29 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാണെങ്കിലും ടീമിന്റെ നിയന്ത്രണം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ കൈകളിലാണെന്ന വാര്‍ത്തകള്‍ പതിവായി പുറത്തുവരാറുണ്ട്. ധോണി തന്നെയാണെന്ന് ടീമിന്റെ യഥാര്‍ഥ നായകനെന്ന് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ കഴിഞ്ഞ ദിവസം പരസ്യമായി പറയുകയും ചെയ്‌തിരുന്നു.
പുറത്തുവരുന്ന വാര്‍ത്തകളെ സ്ഥിരീകരിക്കുന്ന ദൃശ്യങ്ങളാണ് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ കണ്ടത്. കോഹ്‌ലി കാഴ്‌ചക്കാരനായി ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ കളി മുഴുവന്‍ നിയന്ത്രിക്കുന്ന ധോണിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
ഗ്രൌണ്ടിലും പുറത്തും ധോണിയുടെ സാന്നിധ്യമാണ് കോഹ്‌ലിയുടെ നായകത്വത്തെ ചോദ്യം ചെയ്യുന്നത്. ബോളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും നിര്‍ദേശം നല്‍കുന്നതും അഭിപ്രായം പറയുന്നതും ധോണിയാണ്. ഈ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നത്.
കോഹ്‌ലി പലപ്പോഴും മിഡ് ഓണിലോ മിഡ് ഓഫിലോ ആയിരിക്കും ഫീല്‍ഡ് ചെയ്യുകയെന്നും അതിനാല്‍ ധോണിയാകും കളി നിയന്ത്രിക്കുക എന്നാണ് ചാഹല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്ത് ഉപദേശം വേണമെങ്കിലും ധോണിയെ ഏതുസമയത്തും ആര്‍ക്കും സമീപിക്കാം. ബോളിംഗില്‍ പോലും നിര്‍ദേശം നല്‍കുന്നത് മഹി ഭായ് ആണ്. അതുകൊണ്ടുതന്നെ അദ്ദേഹമാണ് ഇപ്പോഴും ടീമിന്റെ നായകനെന്നും യുവതാരം പറഞ്ഞിരുന്നു.