ഒടുവില്‍ ഷമി സമ്മതിച്ചു, ‘ ഞാന്‍ അക്കാര്യത്തില്‍ തല്‍പ്പരന്‍ ’- ക്രിക്കറ്റ് ലോകം ഞെട്ടുന്ന വാര്‍ത്തകള്‍ പുറത്ത്!

ഒടുവില്‍ ഷമി സമ്മതിച്ചു, ‘ ഞാന്‍ അക്കാര്യത്തില്‍ തല്‍പ്പരന്‍ ’- ക്രിക്കറ്റ് ലോകം ഞെട്ടുന്ന വാര്‍ത്തകള്‍ പുറത്ത്!

mohammed shami , shami , Hasin Jahan , extramarital affairs , BCCI , Team india , ഇന്ത്യന്‍ ക്രിക്കറ്റ് , ഹസിന്‍ ജഹാന്‍ , മുഹമ്മദ് ഷമി , ഇന്ത്യന്‍ ക്രിക്കറ്റ് , ബിസിസിഐ , ഷമി , ഹസിന്‍
ന്യൂഡല്‍ഹി| jibin| Last Updated: വെള്ളി, 23 മാര്‍ച്ച് 2018 (19:22 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് പെണ്‍കുട്ടികള്‍ ഒരു ബലഹീനതയാണെന്ന ഭാര്യ ഹസിന്‍ ജഹാന്റെ ആരോപണം ശരിവയ്‌ക്കുന്ന വാര്‍ത്തകള്‍ പുറത്തുവിട്ട് ദേശീയ മാധ്യമങ്ങള്‍.

തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നെന്ന് മുഹമ്മദ് ഷമി ബിസിസിഐയുടെ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചോദ്യം ചെയ്യലിനിടെ ഹസിന്‍ ജഹാന്റെ ആരോപണങ്ങള്‍ സത്യമാണെന്ന് താരം സമ്മതിച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

നേരത്തെ ഹസിൻ ജഹാൻ രംഗത്തെത്തിയതിനെ തുടർന്നു തടഞ്ഞുവച്ച വാർഷിക കരാറിൽ ഷമിയെ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. വർഷം മൂന്നു കോടി രൂപ പ്രതിഫലം ലഭിക്കുന്ന ബി ഗ്രേഡ് വിഭാഗത്തിലാണ് ഷമിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന ചോദ്യം ചെയ്യലിലാണ് വിവാഹേതര ബന്ധമുണ്ടെന്ന് ഷമി വെളിപ്പെടുത്തിയതെന്നാണ് സൂചന.

ബിസിസിഐ ആന്റി കറപ്ഷന്‍ സെക്യൂരിറ്റി വിങ് മേധാവി നീരജ് കുമാറാണ് ഷമിക്കെതിരായ അന്വേഷണം നടത്തിയത്.

ഷമിക്ക് പെണ്‍കുട്ടികള്‍ ബലഹീനതയാണെന്നും ലണ്ടനിലുള്ള മുഹമ്മദ് ഭായി എന്ന ബിസിനസുകാരന്‍ മുഖേനെയാണ് സ്‌ത്രീകളെ കൈമാറുന്നതെന്നുമാണ് ഹസിന്‍ വെളിപ്പെടുത്തിയിരുന്നത്. ഷമിക്ക് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കുന്നത് മുഹമ്മദ് ഭായി എന്നയാളാണ്. ഇതുകൂടാതെ മഞ്ജു മിശ്ര എന്ന മറ്റൊരു പെണ്‍കുട്ടിയുമായും താരത്തിന് ബന്ധമുണ്ടെന്നും ഹസിന്‍ പറഞ്ഞിരുന്നു.

അതേസമയം, കൊല്‍ക്കത്തിയിലെ ജാദവ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് ഹാസിന്‍ ഷമിക്കെതിരെ നല്‍കിയ പരാതികള്‍ നിലനില്‍ക്കുകയാണ്. ജാമ്യമില്ലാ വകുപ്പുകളടക്കം ചേര്‍ത്താണ് പൊലീസ് എഫ്ഐആര്‍ തയാറാക്കിയിട്ടുള്ളത്. ഷമിക്കു പുറമെ കുടുംബത്തിലെ നാല് പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഷമി വിഷം കലര്‍ത്തി കൊല്ലാന്‍ നോക്കിയെന്നും അദ്ദേഹത്തിന്റെ സഹോദരനുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ പ്രേരിപ്പിച്ചെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ ഹസിന്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :