ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » അഗ്നികോണിനെ അവഗണിക്കരുത് (Dont' ignore Agni's direction)
വാസ്തു
Bookmark and Share Feedback Print
 
PRO
വാസ്തു ശാസ്ത്ര പ്രകാരം എട്ട് ദിക്കുകളാണല്ലോ ഉള്ളത്. അതില്‍ അഗ്നി ദിക്ക് അഥവാ അഗ്നി കോണ് എന്ന പേരില്‍ അറിയപ്പെടുന്നത് തെക്കു കിഴക്ക് ദിക്കാണ്.

വാസ്തു വിശ്വാസ പ്രകാരം ഈ ദിക്കിന്റെ അധിപന്‍ അഗ്നി ദേവനാണ്. രണ്ട് ശിരസ്സുകളും രണ്ട് കൈകളും നാല് ചെവികളും മൂന്ന് കാലുകളും ഏഴ് നാവുകളുമുണ്ട് എന്നാണ് സങ്കല്‍പ്പം. ‘കുടിലംഗന്‍’ അഥവാ നടത്തത്തില്‍ വൈകല്യമുള്ള അഗ്നി ദേവന്റെ ദിക്കിനെ അവഗണിച്ചാല്‍ അഗ്നി കോപമുണ്ടായി അനര്‍ത്ഥങ്ങള്‍ ഉണ്ടാവുമെന്നാണ് വിശ്വാസം.

അടുക്കള പോലെ അഗ്നിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഈ ദിക്ക് ശുഭമാണ്. എന്നാല്‍, പൂജാമുറി ഈ ഭാഗത്ത് പാടില്ല. ഇവിടെ കിടപ്പു മുറിയോ സെപ്റ്റിക് ടാ‍ങ്കോ കുളിമുറികളോ പാടില്ല. അഗ്നിമൂലയില്‍ അനുവദിക്കപ്പെടാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അത് അഗ്നി കോപത്തിനും പലവിധ അനര്‍ത്ഥങ്ങള്‍ക്കും ഇടയാക്കുമെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്.

തെക്ക് കിഴക്ക് മൂലയില്‍ വളരെ നീളത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാടില്ല. ജനറേറ്ററുകള്‍, ട്രാന്‍സ്ഫോമറുകള്‍ തുടങ്ങിയവ സ്ഥാപിക്കാന്‍ ഈ ദിക്ക് വളരെ നല്ലതാണ്. അതേസമയം, ഈ ദിക്ക് സ്ത്രീകളുമായും ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ നിര്‍ദ്ദിഷ്ട രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനമല്ല നടക്കുന്നത് എങ്കില്‍ അവര്‍ക്ക് ആര്‍ത്തവ സംബന്ധമായും അല്ലാതെയുമുള്ള രോഗങ്ങള്‍ പിടിപെടാന്‍ കാരണമാവുമെന്നും ആചാര്യന്‍‌മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: അഗ്നി ദിക്ക്, അഗ്നി കോണ്, അടുക്കള, വാസ്തു ശാസ്ത്രം, ജ്യോതിഷം