ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » ഫെങ്ങ്‌ ഷൂയി » ഈ മേശ ഭാഗ്യത്തെ ആകര്‍ഷിക്കും (This table attracts fortune)
ഫെങ്ങ്‌ ഷൂയി
Feedback Print Bookmark and Share
 
PRO
നിര്‍ഭാഗ്യത്തിന്റെ നാള്‍വഴികളിലൂടെ കടന്നുപോവുമ്പോള്‍ മനുഷ്യര്‍ നിരാശരാവുന്നത് സാധാരണം. ഭാഗ്യത്തിന്റെ പൊന്‍‌വെളിച്ചത്തിലേക്ക് എത്തിച്ചേരാന്‍ ചൈനീസ് ശാസ്ത്രമായ ഫെംഗ്ഷൂയി ധാരാളം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇവയിലൊന്നാണ് ഭാഗ്യത്തിന്റെ മേശ.

ഭാഗ്യത്തിന്റെ മേശ എന്ന് കേള്‍ക്കുമ്പോള്‍ പ്രത്യേക ഒരു ഫെംഗ്ഷൂയി വസ്തുവാണെന്ന് തെറ്റിദ്ധരിക്കേണ്ട. ഇത് ഭാഗ്യ വസ്തുക്കള്‍ സമ്മേളിപ്പിച്ചിരിക്കുന്ന ഒരു മേശയാണ്. ചില ഫെംഗ്ഷൂയി ചിട്ടകള്‍ പാലിച്ചു വേണം ഭാഗ്യമേശ ഒരുക്കേണ്ടത്.

വാതിലില്‍ നിന്ന് ഏറ്റവും അകലെയുള്ള മൂലയാണ് ഭാഗ്യമേശ ഒരുക്കാന്‍ പറ്റിയ ഇടം. രണ്ട് വശവും കട്ടിയുള്ള ഭിത്തിയുള്ളിടത്ത് വേണം മേശ സ്ഥാപിക്കേണ്ടത്. മേശയ്ക്ക് മുകളിലായി ബീമോ ലൈറ്റോ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം.

മേശമേല്‍ ഫെംഗ്ഷൂയി പൂച്ച (മണി ക്യാറ്റ്) ക്രിസ്റ്റല്‍ ബോള്‍, ചോക്കളേറ്റ് സ്വര്‍ണ നാണയങ്ങള്‍ എന്നിവ വയ്ക്കാം. ചോക്കളേറ്റുകള്‍ ഇടയ്ക്കിടെ മാറ്റുന്നത് നല്ലതാണ്. മേശയ്ക്ക് മുന്നിലായി ഒരു ചെടി വളര്‍ത്താം. പക്ഷേ, ചെടിക്ക് മുള്ളുകള്‍ ഉണ്ടാവരുത്. വാടിത്തുടങ്ങുന്നതായി കണ്ടാലുടന്‍ മാറ്റിവയ്ക്കുകയും വേണം. മണ്ണില്‍ നിര്‍മ്മിച്ച മുകള്‍വശം തുറന്ന ഒരു ജാറില്‍ കുറച്ച് നാണയങ്ങളിട്ട് മേശയ്ക്ക് അടുത്തായി വയ്ക്കുന്നതും ധനത്തെ ആകര്‍ഷിക്കുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നത്.

നല്ല ഊര്‍ജ്ജമായ ‘ചി’യുടെ സന്തുലനാവസ്ഥ ഉറപ്പ് വരുത്തിയാണ് ധനത്തെ ആകര്‍ഷിക്കുന്നത്. അതിനാല്‍, ഓടുന്ന കുതിര, വാഹനങ്ങള്‍ തുടങ്ങിയ ചലമാത്മകതയെ ദ്യോതിപ്പിക്കുന്ന ഒന്നും ഭാഗ്യമേശമേല്‍ വയ്ക്കരുത്. ഇത് സമ്പത്തിനെ പിടിച്ചു നിര്‍ത്താന്‍ സഹായിക്കില്ല.

ഫെംഗ്ഷൂയി ഭാഗ്യമേശ ഒരുക്കിയ ശേഷം പിന്നിലായി ഭാഗ്യത്തെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ തൂക്കുന്നത് ഗുണം ചെയ്യും. വിളവെടുപ്പ്, വല നിറയെ മത്സ്യവുമായി നില്‍ക്കുന്ന മുക്കുവന്‍, ഭക്ഷണ സാധനങ്ങളും പഴവര്‍ഗ്ഗങ്ങളും, സുന്ദരമായ വീട്, പൂന്തോട്ടം തുടങ്ങിയ ചിത്രങ്ങളെല്ലാം സമൃദ്ധിയെ ആകര്‍ഷിക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഫെംഗ്ഷൂയി, ജ്യോതിഷം, ഭാഗ്യമേശ, ധനം, ചി, ഭാഗ്യം, സമ്പത്ത്