ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » ഫെങ്ങ്‌ ഷൂയി » സമ്പത്ത് കൂട്ടാന്‍ ഫെംഗ്‌ഷൂയി
ഫെങ്ങ്‌ ഷൂയി
Feedback Print Bookmark and Share
 

WD
ഫെംഗ്ഷൂയി ശാസ്ത്രപ്രകാരം വീട്ടിലെ സാമ്പത്തിക സ്രോതസ്സ് കൂടുതല്‍ മികച്ചതാക്കാന്‍ കഴിയും. വീടിന് ഒരു പ്രത്യേക സാമ്പത്തിക ശക്തി കേന്ദ്രമുണ്ട്. അതേ പോലെ ഓരോ മുറിക്കും പ്രത്യേക സാമ്പത്തിക ശക്തി കേന്ദ്രവുമുണ്ടായിരിക്കും.

വീട്ടിലെ സാമ്പത്തിക ശക്തി കേന്ദ്രങ്ങള്‍ക്ക് ശ്രദ്ധ നല്‍കുന്നതിലൂടെ ധന സ്രോതസ്സിനെ പോഷിപ്പിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കണ്ടുപിടിക്കുന്നത് എങ്ങനെ?

വീടിന്‍റെ സാമ്പത്തിക ശക്തി കേന്ദ്രങ്ങള്‍ നമുക്ക് തന്നെ കണ്ടു പിടിക്കാന്‍ സാധിക്കും. ഇതിനായി വീടിന്‍റെ പ്രധാന വാതിലില്‍ വീട്ടിലേക്ക് അഭിമുഖമായി നില്‍ക്കുക. നിങ്ങളുടെ ഇടത് കൈയ്യുടെ ദിശയില്‍ വീടിന് പിന്നിലായിട്ടായിരിക്കും പ്രധാന സാമ്പത്തിക ശക്തി കേന്ദ്രം. ഇതേപോലെ തന്നെ ഓരോ മുറിയുടെ വാതിലില്‍ മുറിയിലേക്ക് നോക്കുന്ന രീതിയില്‍ നില്‍ക്കുമ്പോള്‍ നിങ്ങളുടെ ഇടത് കൈയ്യുടെ ദിശയില്‍ മുറിയുടെ പിന്നിലായിട്ടായിരിക്കും ആ മുറിയുടെ സാമ്പത്തിക ശക്തികേന്ദ്രം വരിക.

സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍

വീടിന്‍റെയും മുറികളുടെയും സാമ്പത്തിക ശക്തി കേന്ദ്രങ്ങള്‍ നന്നായി പരിപാലിക്കുക. ഇവിടെ ഒരു ചെറിയ പാത്രത്തില്‍ നാണയങ്ങള്‍ വയ്ക്കാം അല്ലെങ്കില്‍ നിങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വാഹനം അല്ലെങ്കില്‍ മറ്റെന്തിങ്കിലും വിലയേറിയ വസ്തുവിന്‍റെ ചിത്രം വയ്ക്കുന്നതും ഈ ശക്തി കേന്ദ്രത്തിനെ കൂടുതല്‍ ശക്തിമത്താക്കും.

ചൈനീസ് മുള, കോയിന്‍ തുടങ്ങിയ ഭാഗ്യ വസ്തുക്കളും ഈ കേന്ദ്രങ്ങളില്‍ വയ്ക്കാവുന്നതാ‍ണ്.