ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » കിണര്‍ നിര്‍മ്മിക്കുമ്പോള്‍ (About Well construction muhurta)
വ്യക്തികള്‍ വാര്‍ത്തകള്‍
Bookmark and Share Feedback Print
 
PRO
കിണറും കുളവും മറ്റും നിര്‍മ്മിക്കുന്നതിനുള്ള മുഹൂര്‍ത്തവും ഗൃഹാരംഭത്തിന്റേതുപോലെ തന്നെ. മേടം, കര്‍ക്കിടകം, തുലാം, മകരം എന്നീ രാശികളും മിഥുനം, കന്നി, ധനു, മീനം മാസങ്ങളും കാര്‍ത്തിക ഞാറ്റുവേലയും ശുഭമാണ്. എന്നാല്‍, വേധ നക്ഷത്രങ്ങളും ഞായറാഴ്ചയും ഒഴിവാക്കുന്നതാണ് ഉത്തമം.

ചിത്തിര, ചോതി, മകയിരം, മൂലം, അശ്വതി എന്നീ അഞ്ച് നക്ഷത്രങ്ങള്‍ ഗൃഹാരംഭത്തിനു പറഞ്ഞിട്ടുള്ളത് ഇവിടെ വര്‍ജ്ജിക്കണം, നാലാമിടത്തു പാപഗ്രഹം നില്‍ക്കരുത്. ഇതിനു ശുക്രദൃഷ്ടിയും പൂരാടവും മകവും ശുഭമാണ്.

ധനു രാശി ഒഴിച്ചുള്ള 11 രാശികളും കിണര്‍, കുളം മുതലായവ കുഴിച്ചു തുടങ്ങുന്നതിന് ഉത്തമമാണ്. എന്നാല്‍, തുലാം, വൃശ്ചികം, ഇടവം, കുംഭം, മീനം, മകരം, കര്‍ക്കിടകം രാശികള്‍ അത്യുത്തമങ്ങളുമാണ്. വേലിയേറ്റമുള്ള രാശി മാത്രമേ യോജിക്കൂ എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കണം.

കിണറ് കുഴിക്കുക കുളം വെട്ടുക, ചാല്, തോട് മുതലായവ നിര്‍മ്മിക്കുക, ആല്‍‌മരം പോലെയുള്ള മഹാവൃക്ഷങ്ങള്‍ നടുക, എരുത് വയ്ക്കുക, കിണറ്റില്‍ നിന്ന് ആദ്യം വെള്ളം കോരുക മുതലായവയ്ക്കെല്ലാം പൊതുവെ ചൌളത്തിനു പറഞ്ഞിരിക്കുന്ന വ്യവസ്ഥകളിലുള്ള മുഹൂര്‍ത്തം മതിയാകുന്നതാണ്. അവിട്ടം, മകം, പൂയം, മകം, അത്തം, അനിഴം, ഉത്രം, ഉത്രാടം, ഉതൃട്ടാതി, ചതയം, രോഹിണി, എന്നീ നക്ഷത്രങ്ങള്‍ കിണറു കുഴിച്ചു തുടങ്ങാന്‍ അത്യുത്തമങ്ങളാണ്.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കിണര്, കുളം, ജ്യോതിഷം, ഗൃഹാരംഭം, അസ്ട്രോളജി