ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » ഗര്‍ഭൌഷധം സേവിക്കേണ്ടതെപ്പോള്‍ (When should Pregnant women take special medicine?)
വ്യക്തികള്‍ വാര്‍ത്തകള്‍
Bookmark and Share Feedback Print
 
PRO
പുംസവനത്തിനു ശേഷം ഗര്‍ഭ രക്ഷയ്ക്കായി പുംസ്കരിണി, ഇന്ദ്രവല്ലി തുടങ്ങിയുള്ള ഗര്‍ഭൌഷധങ്ങള്‍ സേവിക്കുന്നതിനുള്ള മുഹൂര്‍ത്തത്തെ കുറിച്ചു ചിന്തിക്കണം.

ഇത്തരം ചില മുഹൂര്‍ത്തങ്ങള്‍ ഷോഢശ കര്‍മ്മങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതല്ല. ഇതിനും മൂന്നാം മാസമാണ് ഉത്തമം. പുംസവനത്തിനു പറഞ്ഞിട്ടുള്ളതുപോലെ ഞായറാഴ്ചയും ചൊവ്വാഴ്ചയും വ്യാഴാഴ്ചയും വെളുത്തപക്ഷവും കൊള്ളാം. ഇതും പകല്‍തന്നെ ചെയ്യേണ്ടതാണ്. ഗര്‍ഭൌഷധ സേവയ്ക്ക് കന്നി, മിഥുനം, കര്‍ക്കിടകം എന്നിവ ഒഴിച്ചുള്ള രാശികളും പുരുഷ നക്ഷത്രവും ഉത്തമമാണ്.

അഷ്ടമത്തില്‍ ചൊവ്വായെയും ഗുളികവിഷ്ടി ഗണ്ഡാന്തങ്ങളെയും വര്‍ജ്ജിക്കേണ്ടതാണ്. ഗര്‍ഭിണിയുടെ ജന്‍‌മാനുജന്മ നക്ഷത്രങ്ങളെയും കര്‍ത്തൃദോഷങ്ങളെയും സ്ഥിരകരണങ്ങളും അഷ്ടമരാശ്യാദികളും വര്‍ജ്ജിക്കപ്പെടേണ്ടതാണ്.

കൌഷീതകന്മാര്‍ക്കു ചെയ്യേണ്ടതായ ഗര്‍ഭരക്ഷാ ഹോമം പുംസവനത്തിനു ശേഷം നാലാം മാസത്തിലാണു ചെയ്യേണ്ടത്. അതിന് പതിനാറ് ഊണ്‍നാളുകളും കൊള്ളാം. എന്നാല്‍, കറുത്തപക്ഷവും ചൊവ്വാഴ്ചയും നല്ല മുഹൂര്‍ത്തമല്ല. അഞ്ചാം മാസം വര്‍ജ്ജ്യമല്ല. പക്ഷേ രാത്രി നല്ലതല്ല. ഉച്ചയ്ക്ക് മുമ്പുള്ള മുഹൂര്‍ത്തമെടുക്കുന്നതിനു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വെളുത്തപക്ഷത്തിലായാലും രിക്താതിഥികള്‍ ഒഴിവാക്കേണ്ടതാണ്. ചന്ദ്ര ശുക്രന്‍‌മാരുടെ ഉദയ ദൃഷ്ടികളും വര്‍ജ്ജിക്കണം.

എസബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടക
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഗര്ഭം, പ്രസവം, ഔഷധം, മരുന്ന്, ഇന്ദ്രവല്ലി