ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » പൂരാടം മോശം നക്ഷത്രമാണോ ?
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 
പൂരാടം ചീത്ത നക്ഷത്രമാണ് എന്നൊരു ചിന്ത പ്രബലമാണ്. ഇതിന് ജ്യോതിഷപരമായി വലിയ സാധൂകരണം ഒന്നുമില്ലെങ്കിലും പൂരാടക്കാര്‍ പൊതുവേ ഭാഗ്യഹീനവും കഷ്ടപ്പാട് സഹിക്കേണ്ടവരും ഒക്കെയാണെന്ന് ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ പോലും വിചാരിക്കുന്നു.

ഇതിനൊരു പ്രധാന കാരണം മാന്ത്രിക നോവലുകളിലും വിവരണങ്ങളിലും മറ്റും പൂരാടത്തെ കുറിച്ചു പറയുന്ന ചില കാര്യങ്ങളാണ്. എന്നാല്‍ ലോകത്തെ കിടുകിടെ വിറപ്പിച്ചവരില്‍ പല പൂരാടക്കാരും ഉണ്ട്.

ഇതിനു മികച്ച ഉദാഹരണം ഹിറ്റ്ലര്‍. ശുഭ ഗ്രഹങ്ങളില്‍ മികവുറ്റ ശുക്രന്‍റെ ജനനം പൂരാടം നാളിലാണ്. പൂരാടം നാളുകാര്‍ക്ക് ഒരേയൊരു ശത്രുവേയുള്ളൂ - സ്വന്തം നാക്ക്. നാക്ക് പിഴയ്ക്കാതെ നോക്കിയാല്‍ പൂരാടക്കാരുടെ കാര്യം കുശാലാവും.

ഹിറ്റ്ലറെ അത്ര പഥ്യമായില്ലെങ്കില്‍ വേണ്ട, വേറേയുമുണ്ട് പൂരാടക്കാര്‍ - മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍. ഇപ്പോഴത്തെ കേന്ദ്ര ധനമന്ത്രി പി.ചിദംബരം, മുന്‍ മന്ത്രി ബാലകൃഷ്ണപിള്ള, പ്രമുഖ എഴുത്തുകാരനും നടനുമായിരുന്ന പ്രൊഫസര്‍ നരേന്ദ്ര പ്രസാദ് - ഇവരെല്ലം പൂരാടക്കാരാണ്.

നാക്ക് പിഴച്ചതു കൊണ്ട് ബാലകൃഷ്ണപിള്ളക്ക് ഉണ്ടായ പല ദോഷങ്ങള്‍ പറയേണ്ടതില്ലല്ലോ? മിതഭാഷിയായതു കൊണ്ട് മുന്‍ രാഷ്ട്രപതി നരായണനുണ്ടായ ഗുണങ്ങളും നാം കണ്ടു.

ഇവര്‍ക്കുണ്ടായ ചില ബുദ്ധിമുട്ടുകളോ കഷ്ടപ്പാടുകളോ പൂരാടത്തില്‍ ജനിച്ചതു കൊണ്ട് മാത്രം ഉണ്ടായതല്ല. ഇവരുടെ നേട്ടങ്ങളാവട്ടെ പൂരാടം നക്ഷത്രത്തിന്‍റെ മേന്മ കൊണ്ട് ഉണ്ടായതാണു താനും.