ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » മകം : 2008 എങ്ങനെ ?
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 

മകം നക്ഷത്രക്കാര്‍ക്ക് 2008 സാമാന്യ ഫലമാണ് നല്‍കുന്നത്. ഉദ്ദേശിച്ച രീതിയിലുള്ള വിദ്യാഭ്യാസവും തുടര്‍ന്നുള്ള ജോലി ലഭ്യതയ്ക്കും സാധ്യത. ഏതു കാര്യവും അനായാസമായും ആത്മാര്‍ത്ഥതയോടും കൂടി ചെയ്യാന്‍ കഴിയുന്നത് ഉന്നതരുടെ പ്രീതിക്ക് കാരണമാവും.

ആരോഗ്യ നില പൊതുവേ മെച്ചം. ഉദര സംബന്ധമായ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ചെറിയതോതില്‍ ഉണ്ടാവും. മാതാപിതാക്കളുടെയും ഉന്നതരുടെയും അഭിലാഷങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ച് അനുഗ്രഹാശിസ്സുകള്‍ നേടും. കച്ചവടത്തിലൂടെ ലാഭം കൈവരിക്കാന്‍ അവസരം. ആദായം വര്‍ദ്ധിപ്പിക്കാന്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കും.

കുടുംബാന്തരീക്ഷം പൊതുവേ മെച്ചം. വിദേശയാത്രയ്ക്ക് സാധ്യത. സാങ്കേതിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച നേട്ടം കൈവരിക്കാന്‍ അവസരമുണ്ടാവും. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി പ്രവര്‍ത്തിക്കും.