ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » തിരുവാതിര : 2008 എങ്ങനെ ?
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 

തിരുവാതിര നക്ഷത്രക്കാര്‍ക്ക് 2008 സമ്മിശ്ര ഫലമാണ് നല്‍കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ പലതും തരണം ചെയ്യും. ജോലി സ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്ന ആത്മാര്‍ത്ഥതയും കഠിനാധ്വാനവും മേലധികാരികളില്‍ നിന്ന് ഉത്തമ ഫലം നല്‍കുന്നതിനു കാരണമാവും.

താമസ സ്ഥലം മാറാന്‍ സാധ്യത. ബന്ധുമിത്രാദികളുടെ സാമ്പത്തിക സഹകരണം ഉണ്ടാവും. സ്വദേശത്തിനു പുറത്തേക്ക് പോകാന്‍ അവസരമുണ്ടാവും. ഊഹക്കച്ചവടങ്ങളില്‍ വിജയം കൈവരിക്കും. എന്നാല്‍ ആരോഗ്യ നില പൊതുവേ അത്ര തൃപ്തികരമാവില്ല.

ദമ്പതികള്‍ക്കിടയില്‍ ചില്ലറ അപസ്വരങ്ങള്‍ ഉണ്ടാവാന്‍ സാധ്യത. സന്താനങ്ങളാല്‍ അനാവശ്യ ചെലവുണ്ടാവും. അയല്‍ക്കാരുമായി ഒത്തുപോവാന്‍ വിഷമം നേരിടും. അതിഥികളെക്കൊണ്ട് പൊറുതിമുട്ടും.