ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » ശുക്രന്‍ സംഗീത കാരകന്‍
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 
നവഗ്രഹങ്ങളില്‍ സംഗീതത്തിനും നൃത്തത്തിനും കാരകനായ ഗ്രഹം ശുക്രനാണ്. മറ്റ് ഗ്രഹങ്ങള്‍ക്കും ഉണ്ട് ചില കാരകത്വങ്ങള്‍.

1. നാദം - വ്യാഴം
2. ശബ്ദം - ബുധന്‍
3. ലക്ഷം - ശുക്രന്‍

അതുകൊണ്ട് ഒരു ജാതകത്തില്‍ ശുക്രന്‍, ബുധന്‍, വ്യാഴം എന്നിവയുടെ നിലയും അവയ്ക്ക് തമ്മിലുള്ള ചാര്‍ച്ചയും അവ നില്‍ക്കുന്ന സ്ഥാനങ്ങളും ആണ് ഒരാളുടെ സംഗീത അഭിരുചിയേയും വൈദഗ്ദ്ധ്യത്തെയും അതു മൂലം ഉണ്ടാവുന്ന പ്രശസ്തിയേയും ഒക്കെ തീരുമാനിക്കുന്നത്.

ജാതകത്തില്‍ സംഗീതത്തിന് അനുകൂലമായ ഗ്രഹനിലയാണ് കാണുന്നതെങ്കില്‍ അവര്‍ സംഗീതം അഭ്യസിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ തന്നെ സംഗീത ലോകത്തേക്ക് അവര്‍ സ്വയമേവ ആകര്‍ഷിതരായിത്തീരും.

പ്രസിദ്ധ ഗായകരായ യേശുദാസ്, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ചിത്ര, ഹരിഹരന്‍, ലാല്‍ഗുഡി ജയരാമന്‍, കുന്നക്കുടി വൈദ്യനാഥന്‍, യുവ കലാകാരനായ ബാലഭാസ്കര്‍ തുടങ്ങിയവരുടെ ജാതകങ്ങളില്‍ ഗ്രഹങ്ങളുടെ ആനുകൂല്യം വളരെ പ്രകടമാണ്.