ഇത് ചെറിയ കളിയല്ല, പിസിക്ക് എട്ടിന്റെ പണി കിട്ടും?- കന്യാസ്ത്രീയുടെ മൊഴിയെടുത്തു

ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (10:07 IST)

ജലന്ധര്‍ ബിഷപ്പിനെതിരേ പരാതിനല്‍കിയ കന്യാസ്ത്രീയെ പി.സി. ജോര്‍ജ് എം.എല്‍.എ. പരസ്യമായി അധിക്ഷേപിച്ച സംഭവത്തില്‍ പോലീസ് കന്യാസ്ത്രീയുടെ മൊഴിയെടുത്തു. പിസിയുടെ പരസ്യ പ്രസ്താവനയിൽ ഇവര്‍ക്ക് പരാതിയുണ്ടെന്ന് അറിയിച്ചാല്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കും. 
 
വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. ജോര്‍ജ് ശനിയാഴ്ച കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിനിടെയാണ് കന്യാസ്ത്രീയെ മോശം പദം ഉപയോഗിച്ച് വിമര്‍ശിച്ചത്. 
 
ചില അപഥ സഞ്ചാരിണികൾ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുകയാണെന്നും കന്യാസ്ത്രീ പരാതി നൽകാൻ എന്തിനു പതിമൂന്നാം തവണ വരെ കാത്തിരുന്നു എന്നുമായിരുന്നു പി സി ജോർജിന്റെ വിവാദ പരാമർശം. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്‌സും വച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ സംസ്ഥാന സ്കൂൾ കലോത്സവം നടത്തും

പ്രളയത്തെ തുടർന്ന് സംസ്ഥാനത്ത് ഈ വർഷം ഒരു ആഘോഷപരിപാടികളും സംഘടിപ്പിക്കേണ്ട എന്ന ...

news

ഈ ധിക്കാരത്തിന് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും, കന്യാസ്ത്രീകൾ കുറിച്ചത് പുതുചരിത്രം: സാറാ ജോസഫ്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ...

news

'വായമൂടെടാ പിസി’- കന്യാസ്ത്രീയെ അധിക്ഷേപിച്ച പൂഞ്ഞാര്‍ എംഎല്‍എയെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ പരസ്യമായി ...

news

പ്രളയം കഴിഞ്ഞു, വറുതിയുടെ നാളുകൾ; വയനാട്ടിൽ രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു

കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിന് ശേഷം കാലാവസ്ഥ വ്യതിയാനം സംഭവിച്ചതോടെ തൃശൂരിന് പുറമെ ...

Widgets Magazine