ദിലീപല്ല, പൾസർ സുനിയാണ് ഫ്രാങ്കോ: മാല പാർവതി

ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (08:27 IST)

ലൈംഗികമായി പീൻഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കാത്തത്തില്‍ പ്രതിഷേധവുമായി നടി മാലാ പാര്‍വ്വതി. നടന്‍ ദിലീപിന്‍റെ അറസ്റ്റുമായി ബന്ധപ്പെടുത്തിയാണ് സഭയ്ക്കെതിരെ മാലാ പാര്‍വ്വതിയുടെ വിമര്‍ശനം. 
 
ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ താമസിച്ചു എന്നതു കൊണ്ട് ബിഷപ്പിനെയും അറസ്റ്റ് ചെയ്യാന്‍ താമസിക്കും എന്ന വാദത്തില്‍ ശരികേടുണ്ടെന്നും പള്‍സര്‍ സുനിയാണ് ഫ്രാങ്കോയെന്നും മാലാ പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു. 
മാല പാര്‍വ്വതിയുടെ പോസ്റ്റ്: 
 
ദിലീപിനെ അറസ്റ്റ് ചെയ്യാൻ താമസിച്ചു അതു കൊണ്ട് ബിഷപ്പിനേം അറസ്റ്റ് ചെയ്യാൻ താമസിക്കും എന്ന വാദത്തിൽ ശരികേടുണ്ട്. പൾസർ സുനിയാണ് ഫ്രാങ്കോ.ഇനി ഫ്രാങ്കോയ്ക്ക് കൊട്ടേഷൻ കൊടുത്തവരുണ്ടെങ്കിൽ വഴിയെ പിടിക്കാം. വളരെ അധികം ചട്ടകൂടുകൾക്കുള്ളിൽ കഴിയുന്ന കന്യാസ്ത്രീമാർ ഇത്രയും ശബ്ദം ഉണ്ടാക്കുന്നുണ്ടെങ്കിൽ.. അതവർക്ക് സത്യത്തെ കുറിച്ചുള്ള ബോധം ഉള്ളത് കൊണ്ടാണ്. ഒരു പക്ഷേ മരണം പോലും അവർ മുന്നിൽ കാണുന്നുണ്ടാകാം. ഇരുട്ടറയിൽ അടയ്ക്കുക തുടങ്ങിയ ഹീനമായ ശിക്ഷാ വിധികളാണ് കോൺവെന്റുകളിൽ നില നിൽക്കുന്നത്. അവർക്ക് വേണ്ടി നമ്മൾ ഉയർത്തുന്ന ശബ്ദത്തിന് ആക്കം പോര!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘വായ മൂടെടാ പിസി’- പൂഞ്ഞാർ എം എൽ എയെ പഞ്ഞിക്കിട്ട് പാർവതിയും!

ആര്‍ക്കെതിരെയും എന്തും പറയാനുള്ള ലൈസന്‍സ് തന്റെ നാവിനുണ്ടെന്ന് ധരിച്ച് വെച്ചിരിക്കുന്ന ...

news

ബിഷപ്പിനെതിരായ സമരം; കന്യാസ്ത്രീകളോട് സഹകരിക്കരുതെന്ന് സിഎംസി സിസ്റ്റേഴ്സിന് നിർദേശം

ജലന്തർ ബിഷപ്പിനെതിരായ പീഡന പരാതിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തോട് സഹകരിക്കരുതെന്ന് ...

news

കന്യാസ്ത്രീയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

പത്തനാപുരത്ത് കന്യാസ്ത്രീയെ മഠത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദേശീയ വനിതാ ...

news

ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവണം; ഫ്രാങ്കോ മുളക്കലിന് അന്വേഷണ സംഘം നോട്ടീസ് അയക്കും

ഭിഷപ്പിനെതിരാ‍യ കന്യാസ്ത്രിയുടെ പീഡന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ...

Widgets Magazine