എന്താണ് കറുത്തവാവ് ?; ഈ രാത്രിയില്‍ പുറത്തിറങ്ങാമോ ?

  amavasya , astrology , astro , അമാവാസി , വിശ്വാസം , കറുത്തവാവ് , ജ്യോതിഷം
Last Modified വെള്ളി, 5 ജൂലൈ 2019 (20:15 IST)
വിശ്വാസങ്ങളുടെ നാടായ ഭാരതത്തില്‍ കറുത്തവാവുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് നിലനില്‍ക്കുന്നത്. ഭയവും ആശങ്കകളും പകര്‍ന്നു നല്‍കുന്ന കാര്യങ്ങളാണ് മിക്കതും.

കറുത്തവാവ് അല്ലെങ്കില്‍ അമാവാസി ദിവസങ്ങളില്‍ ശുഭകാര്യങ്ങൾ പാടില്ലെന്ന നിഗമനമാണുള്ളത്. ചന്ദ്രനിൽ പരേതാത്മാക്കൾ അധിവസിക്കുന്ന ഭാഗം ഭൂമിക്കു നേരെ വരുന്ന ദിവസമാണു കറുത്ത വാവ് എന്നാണു സങ്കൽപം.

കറുത്ത വാവിന്റെ സമയവും ഇതിനു തൊട്ടു മുൻപും പിൻപും ശുഭകാര്യങ്ങൾ പാടില്ലെന്നു ജ്യോതിഷഗ്രന്ഥങ്ങൾ പറയുന്നു. ഈ സമയങ്ങളിൽ 'സ്ഥിരകരണം' എന്ന ദോഷമുണ്ട്. സ്ഥിരകരണങ്ങൾ എല്ലാ ശുഭകാര്യങ്ങൾക്കും ഒഴിവാക്കേണ്ടവയാണ്.

കറുത്തവാവ് ദിവസങ്ങളില്‍ രാത്രി വീടിന് പുറത്തിറങ്ങരുതെന്നും പരിചയമില്ലാത്ത നാട്ടിലൂടെയും വഴികളിലൂടെയും സഞ്ചരിക്കുകയോ പോകുകയോ ചെയ്യാന്‍ പാടില്ലെന്നും വിശ്വാസമുണ്ട്. ചില ആചാര്യന്മാര്‍ ഇക്കാര്യം തള്ളിക്കളയുമെങ്കിലും മറ്റു ചിലര്‍ ഈ വിശ്വാസത്തെ അംഗീകരിക്കുന്നുണ്ട്.

വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ശുഭകാര്യങ്ങൾക്കു കറുത്ത വാവു ദിവസം നല്ലതല്ല എങ്കിലും പിതൃകർമങ്ങൾക്ക് ഏറ്റവും നല്ല ദിവസമാണ്
കറുത്ത വാവ്.
അതുകൊണ്ടാണ് കറുത്ത വാവ് വരുന്ന ദിവസം ബലിയിടുന്നതിനും മറ്റു പിതൃകർമങ്ങൾക്കും ഉത്തമമായി ആചരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :