ശകുനങ്ങള്‍ എന്നു പറയുന്നത് എന്തെല്ലാം ?; അവഗണിച്ചാല്‍ തിരിച്ചടിയോ ?

ശകുനങ്ങള്‍ എന്നു പറയുന്നത് എന്തെല്ലാം ?; അവഗണിച്ചാല്‍ തിരിച്ചടിയോ ?

 astrology , astro , good and bad omens , വിശ്വാസം , ശകുനം , ദോഷം , ജ്യോതിഷം
jibin| Last Modified ചൊവ്വ, 29 മെയ് 2018 (10:03 IST)
ജ്യോതിഷത്തിനും അതുമായി ബന്ധപ്പെട്ട ശകുനത്തിനു ഏറെ പ്രാധാന്യമാണ് ഒരു വിഭാഗം പേര്‍ നല്‍കുന്നത്. യാത്രപുറപ്പെടാൻ ഇറങ്ങുമ്പോഴും മംഗള കാര്യങ്ങള്‍ക്കുമായിട്ടാണ് ശകുനം നോക്കുന്നത്.

ശകുനം മോശമായാല്‍ യാത്ര പാടില്ലെന്നാണ് വിശ്വാസം. എന്നാല്‍, എന്തെല്ലാമാണ് ദോഷങ്ങളുടെ പ്രതീകമായ ശകുനങ്ങള്‍ എന്ന് ഭൂരിഭാഗം പേര്‍ക്കും അറിയില്ല.

പൂച്ച കുറുകെചാടുന്നത്, ഏണിയുമായി പോകുന്നയാൾ, വിറകുമായി വരുന്നയാൾ, പണിയായുധം കയ്യിലേന്തിയവർ,
കാലിയായ കുടം വഹിച്ചയാൾ, ഒറ്റ മൈന, തലമുണ്ഡനം ചെയ്തയാൾ, മുറം, കുറ്റിച്ചൂൽ എന്നിവ മോശം ശകുനങ്ങള്‍ ആണെന്നാണ് ജ്യോതിഷത്തില്‍ വ്യക്തമാക്കുന്നത്.

ശകുനം മോശമായിട്ടും യാത്ര ചെയ്യേണ്ടി വന്നാല്‍
പ്രാണയാമങ്ങൾ ചെയ്യുന്നത് ദോഷങ്ങള്‍ മറികടക്കാന്‍ ഒരു പരിധിവരെ സഹായിക്കും. ഇതു സംബന്ധിച്ച കൂടുതല്‍ വിശ്വാസങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്നവര്‍ പഴമക്കാര്‍ ആണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :