ദാരിദ്രം ഇല്ലാതാക്കി സന്തോഷം നിറയാന്‍ പത്തുരൂപാ മാത്രം!

ദാരിദ്രം ഇല്ലാതാക്കി സന്തോഷം നിറയാന്‍ പത്തുരൂപാ മാത്രം!

 Athmeeyam , home , salt , ഒരു നുള്ള് ഉപ്പ് , നെഗറ്റീവ് ഏനര്‍ജി , ഉപ്പ്
jibin| Last Updated: വ്യാഴം, 9 നവം‌ബര്‍ 2017 (14:43 IST)
പലതരത്തിലുള്ള ആശങ്കകള്‍ ഉള്ളവരാണ് ഭൂരിഭാഗം പേരും. വീട്ടിലും തൊഴില്‍ സ്ഥലത്തുമുണ്ടാകുന്ന പല സാഹചര്യങ്ങളാണ് മിക്കവരെയും ആകുലതകള്‍ക്ക് അടിമയാക്കുന്നത്.

വീടുകളില്‍ നല്ല അന്തരീക്ഷമുണ്ടെങ്കില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. ദാരിദ്രം ഇല്ലാതാക്കുന്നതിന് വരുമാ‍നം ആവശ്യമാണെങ്കിലും പണം കൈയില്‍ നില്‍ക്കുന്നില്ല എന്ന പാരാതിയാണ് ഭൂരിഭാഗം പേര്‍ക്കുമുള്ളത്.

വീട്ടിലെ നെഗറ്റീവ് ഏനര്‍ജി ദാരിദ്രത്തിന് കാരണമാകുമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഒരു നുള്ള് ഉപ്പ് വേണ്ട രീതിയില്‍ വീടുകളില്‍ സൂക്ഷിച്ചാല്‍ ദാരിദ്രം ഇല്ലാതാക്കാന്‍ സാധിക്കും. നെഗറ്റീവ് ഏനര്‍ജി ഒഴിവാക്കി പോസിറ്റീവ് ഏനര്‍ജിയുണ്ടാക്കുന്നതിന് ഉപ്പിന് കഴിയും.

വീട്ടിലെ ഡൈനിംഗ് ടേബിളില്‍ ഉപ്പു സൂക്ഷിക്കുന്നത് നല്ല ലക്ഷണമാണ്. സാമ്പത്തികം മെച്ചപ്പെടാനും ചെലവ് കുറയാനും ഇത് സഹായിക്കും. വീട് കഴുകുമ്പോഴോ വെള്ളം ഉപയോഗിച്ച് തുടയ്‌ക്കുമ്പോഴോ അതില്‍ ലേശം ഉപ്പ് കലര്‍ത്തിയാല്‍ നെഗറ്റീവ് ഏനര്‍ജി ഇല്ലാതാകും.

ബാത്‌റൂമില്‍ ചെറിയ ബൌളില്‍ അല്‍പം ഉപ്പ് സൂക്ഷിക്കുന്നത് ദാരിദ്ര്യത്തെ വീട്ടില്‍ നിന്നും ഇല്ലാതാക്കും. വീട്ടിലേയ്ക്ക് ഐശ്വര്യം ആകര്‍ഷിക്കാന്‍ ചുവന്ന തുണിയില്‍ ഉപ്പു പൊതിഞ്ഞ് വീടിന്റെ പ്രധാന വാതിലിനു മുകളിലായി കെട്ടിത്തൂക്കുന്നത് സഹായിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :