പ്രായമായവരുടെ മുറി ഏത് ഭാഗത്ത് വരണം?

അപർണ| Last Modified വ്യാഴം, 4 ഒക്‌ടോബര്‍ 2018 (16:32 IST)
നല്ല ആരോഗ്യവും അതുപോലെ അഭിവൃദ്ധിയും നല്കുന്നതായിരിക്കും താമസിക്കുന്ന സ്ഥലത്തിന്റെ വാസ്തു. അതായത് വാസ്തു നോക്കി ഒരു വീട് പണിതാല്‍ പുരോഗതി, സമ്പത്ത്, സമാധാനം എന്നിവ ലഭിക്കുമെന്ന് ചുരുക്കം. സമാധാനത്തോടെയുള്ള ലൈഫ് കിട്ടാൻ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ പ്രധാനമാണ് ജ്യോതിഷം.

ഉറങ്ങുന്ന വേളയില്‍ ശിരസ്സ് തെക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയിലായിരിക്കണം വെക്കേണ്ടതെന്നാണ് വാസ്തു പറയുന്നത്. അതുപോലെ ശക്തമായ വെളിച്ചത്തിന് കീഴില്‍ ഇരിക്കുകയോ ഉറങ്ങുകയോ ചെയ്യരുത്.

തെക്ക്-പടിഞ്ഞാറ് ഭാഗത്തായിരിക്കണം പ്രായമായവരുടെ, അല്ലെങ്കില്‍ കുടുംബത്തിലെ പ്രധാനിയുടെ മുറിയെന്നും അവര്‍ നല്ല ആരോഗ്യത്തോടെ ജീവിക്കുന്നതിനാണിതെന്നുമാണ് ശാസ്ത്രം. കിടക്കയുടെ കീഴില്‍ ഇരുമ്പിന്റെ വസ്തുക്കള്‍ വെയ്ക്കുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കും.

ഭക്ഷണം കഴിക്കുന്ന സമയത്ത് മുഖം കിഴക്കോട്ടോ അല്ലെങ്കില്‍ വടക്കോട്ടോ ആയിരിക്കണം. വീടില്‍ അടുക്കളയുടെ സ്ഥാനം തെക്ക്-കിഴക്ക് ദിശയിലായിരിക്കണമെന്നും വടക്ക്-കിഴക്കായുള്ള അടുക്കള സ്ത്രീകള്‍ക്ക് പലതരത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും വാസ്തു പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :