കാലിത്തീറ്റ കുംഭകോണക്കേസ്; ലാലു പ്രസാദ് യാദവിന്റെ വിധി ഇന്ന്, ലാലുവിനെ കോടതിയിൽ ഹാജരാക്കില്ല

ശനി, 6 ജനുവരി 2018 (08:58 IST)

മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണക്കേസിലെ വിധി ഇന്ന് പ്രഖ്യാപിക്കും. റാഞ്ചി സിബിഐ പ്രത്യേക കോടതി ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കേസില്‍ വിധി പറയുക. 
 
ലാലുവിനെ കോടതിയിൽ ഹാജരാക്കില്ല. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരിക്കും വിധി പ്രഖ്യാപിക്കുക. കോടതിയിലെ തിരക്കൊഴിവാക്കാനാണ് വിധി വീഡിയൊ കോൺഫറൻസിങ് വഴി നടത്തുന്നത്. ഇന്നലെ കേസില്‍ വിധിപ്രഖ്യാപനം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
 
കേസില്‍ വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ലാലു പ്രസാദ് യാദവുള്‍പ്പടെ 16 പേരാണ് കുറ്റക്കാർ. കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മുഖ്യമന്ത്രി എത്തില്ല; സംസ്ഥാന സ്‌കൂള്‍ കലോത്സവം വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്യും

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി ...

news

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം. തൃശൂര്‍ തേക്കിന്‍കാട് ...

news

‘ബാലപീഡനം’ എന്ന ആരോപണത്തിന് തെളിവ് എവിടെ?: വിടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് കെജെ ജേക്കബ്

എ.കെ ഗോപാലന്‍ ബാലപീഡനം നടത്തിയെന്ന ആരോപണത്തില്‍ വിടി ബല്‍റാം നല്‍കിയ വിശദീകരണത്തിനെതിരെ ...

news

എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച കമന്റിന് ന്യായീകരണവുമായി വിടി ബല്‍റാം

എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച് ഫേസ്ബുക്കിലിട്ട കമന്റിനെ ന്യായീകരിച്ച് വിടി ബല്‍റാം ...

Widgets Magazine