രാജി വെയ്ക്കാമെന്ന് തോമസ് ചാണ്ടി

ബുധന്‍, 15 നവം‌ബര്‍ 2017 (10:03 IST)

കായൽകൈയ്യേറ്റ വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെയ്ക്കാൻ സമ്മതമാണെന്ന് തോമസ് ചാണ്ടി. തൽക്കാലം മാറി നിൽക്കാമെന്ന് ചാണ്ടി മന്ത്രിസഭായോഗത്തിൽ അറിയിച്ചു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. അൽപ്പസമയത്തിനകം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.
 
രാവിലെ ക്ലിഫ് ഹൗസിൽ വെച്ച് മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ ക്യാബിനറ്റ് മീറ്റിൽ പങ്കെടുക്കണമെന്ന ചാണ്ടിയുടെ ആവശ്യം മുഖ്യമന്ത്രി സമ്മതിക്കുകയായിരുന്നു. അതേസമയം, ചാണ്ടിയുടെ രാജിക്കായി മുന്നണിയിൽ തന്നെ പ്രതിഷേധം ശക്തമാവുകയാണ്. 
 
ചാണ്ടിയുടെ രാജി അല്ലാതെ മറ്റൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് സിപിഐ. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ചാണ്ടിയുടെ രാജികാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാർ ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
 
ഗതാഗത മന്ത്രി തോമസ് ചാണ്ടി പങ്കെടുക്കുന്നതിനാലാണ് മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാണാം രാജേന്ദ്രൻ അറിയിച്ചു. ചാണ്ടിയുടെ രാജിയെ ചൊല്ലി നേരത്തേ തന്നെ മുന്നണിയിൽ തർക്കം നിലനിന്നിരുന്നു. സിപിഐയുടെ ഈ പരസ്യ നിലപാട് മുഖ്യമന്ത്രിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കുമെന്നാണ് സൂചന.
 
കോടതി വിധി വരും വരെ രാജിയില്ലെന്നും വിധ് വരുന്നതുവരെ കാക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞത്. ചാണ്ടിയുടെ രാജിക്കാര്യത്തിൽ ഇപ്പോൾ സിപിഐയും സിപിഎമ്മും ഒറ്റക്കെട്ടായി നിൽക്കുന്ന സാഹചര്യമാണുള്ളത്. എന്നാൽ, രാജി ആവശ്യപ്പെടില്ലെന്ന നിലപാടിലാണ് എൻസിപി ദേശീയ നേതൃത്വം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആദ്യം ചാണ്ടിയുടെ രാജി, പിന്നെ യോഗം; ഇടതുമുന്നണിയിൽ പൊട്ടിത്തെറി

കായൽ കൈയേറ്റ വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടിയുടെ രാജി അല്ലാതെ മറ്റൊരു വിട്ടുവീഴ്ചയ്ക്കും ...

news

നിർണായക കൂടിക്കാഴ്ച അവസാനിച്ചു, വിധിവരും വരെ രാജിയില്ല; തോമസ് ചാണ്ടിയുടെ സമ്മർദ്ദത്തിനു വഴങ്ങി മുഖ്യമന്ത്രി

കായൽ കൈയേറ്റ വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായതോടെ ...

news

പിണറായി വിജയനെ കണ്ടത് വെറുതെയല്ല, കമലിന്റെ ചായ്‌വ് ഇടത്തോട്ട് തന്നെ!

ഉലകനായകൻ കമൽ ഹാസൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാർത്തകൾ നേരത്തേ വന്നതാണ്. ഏത് ...

news

പിണറായി ഇരട്ടച്ചങ്കനല്ല... വെറും ഓട്ടമുക്കാൽ; നാണവും മാനവും ഉണ്ടെങ്കിൽ പിണറായിയും രാജിവെക്കണം!

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായൽകൈയ്യേറ്റ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ...

Widgets Magazine