ഇതാണോ നിങ്ങളുടെ പാസ്‌വേര്‍ഡ് ? സൂക്ഷിച്ചോളൂ... മുട്ടന്‍ പണിയാണ് കിട്ടാന്‍ പോകുന്നത് !

ശനി, 22 ജൂലൈ 2017 (18:03 IST)

password,	cyber attack,	petya,	wannacry,	computer,	bitcoin,	security, ransomeware,	സൈബര്‍ ആക്രമണം,	പിയെച്ച,	കന്പ്യൂട്ടര്‍,	പണം,	യുഎസ്,	വാനാക്രൈ, പാസ്‌വേര്‍ഡ്

വാനാക്രൈ, എന്നിങ്ങനെയുള്ള റാന്‍സംവെയറുകളില്‍ നിന്നേറ്റ മുട്ടന്‍ പണിയുടെ ആഘാതത്തില്‍ നിന്നും സൈബര്‍ ലോകം ഇതുവരെയും മുക്തമായിട്ടില്ല. 2017ല്‍ ഓരോ പത്തു മിനിറ്റിലും പലതരത്തിലുള്ള സൈബര്‍ ക്രൈമുകളും റിപ്പോട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സിയായ റെസ്‌പോണ്‍സ് ടീം നല്‍കുന്ന കണക്കുകള്‍ പറയുന്നത്. 
 
എളുപ്പത്തില്‍ ഓര്‍ത്തിരിക്കാന്‍ വളരെ ലളിതമായ പാസ്‌വേര്‍ഡുകള്‍ നല്‍കുന്നവരാണ് നമ്മളോരോരുത്തരും. എന്നാല്‍ ഇവ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സങ്കീര്‍ണ്ണമായ പാസ്‌വേര്‍ഡുകള്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം പലര്‍ക്കും അറിയില്ലെന്നതാണ് വസ്തുത. പത്ത് മില്യന്‍ പാസ്‌വേര്‍ഡുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും അപകടകരമായ 25 പാസ്‌വേര്‍ഡുകളുടെ ലിസ്റ്റ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പുറത്തു വിട്ടിട്ടുണ്ട്.
 
പട്ടികയനുസരിച്ച് താഴെ പറയുന്ന 25 പാസ്‌വേര്‍ഡുകള്‍ ഒട്ടും സുരക്ഷിതമല്ലെന്നും ടെക് വിദഗ്ധര്‍ പറയുന്നു. 123456, 123456789, qwerty, 12345678, 111111, 987654321, qwertyyuiop, mynoob, 123321, 666666, 18atcskd2w, 1234567890, 1234567, password, 123123,  7777777, 1q2w3e4r, 654321, 555555, 3rjs1la7qe, google, 1q2w3e4r5t, 123qwe, zxcvbnm, 1q2w3e. ഇത്തരം പാസ്‌വേര്‍ഡുകള്‍ക്കു പകരം കൂടുതല്‍ സങ്കീര്‍ണ്ണമായ പാസ്‌വേര്‍ഡുകള്‍ നല്‍കണമെന്ന മുന്നറിയിപ്പും സൈബര്‍ വിദഗ്ധര്‍ നല്‍കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സൈബര്‍ ആക്രമണം പിയെച്ച കന്പ്യൂട്ടര്‍ പണം യുഎസ് വാനാക്രൈ പാസ്‌വേര്‍ഡ് Password Petya Wannacry Computer Bitcoin Security Ransomeware Cyber Attack

ഐ.ടി

news

സൌജന്യമായി ജിയോ ഫോണ്‍, എല്ലാ വോയിസ് കോളുകളും സൌജന്യം; 153 രൂപയ്ക്ക് അണ്‍‌ലിമിറ്റഡ് ഡാറ്റ!

ഇന്ത്യന്‍ ടെലികോം വിപണിയില്‍ വന്‍ തരംഗം തന്നെ സൃഷ്ടിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ്. ...

news

സ്മാർട്ട്ഫോൺ വാങ്ങാന്‍ പോകുകയാണോ ? ഇതെല്ലാം ശ്രദ്ധിച്ചാല്‍ ജീവന്‍ കിട്ടും !

മാസങ്ങളുടെ ഇടവേളയിൽ പുതിയ മൊബൈൽ ഫോൺ വാങ്ങുന്നവരാണ് ഇന്നത്തെ പുതുതലമുറ. നിത്യേന പുതിയ ...

news

ഒരിക്കന്‍ വാടിവീണ ആ സുന്ദരിപ്പൂവ് വീണ്ടും ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷമായത് ഇതിനോ?

സോഷ്യല്‍ മീഡിയ താരം ഫെയ്സ്ബുക്കില്‍ പുതിയ പുതിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് ഇതാദ്യമല്ല. ...

news

ടൊറന്റ് പണി തരും, എട്ടിന്റെ പണി!

റിലീസ് ചെയ്യുന്ന അന്ന് തന്നെ പല ഓൺലൈൻ പേജുകളിലും ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങുന്ന ...