ഈ യുവതാ‍രങ്ങളിലാണ് എന്റെ പ്രതീക്ഷ, അതിശക്തമായി തന്നെ അവര്‍ തിരിച്ചുവരും; മുന്‍ നായകന്റെ വാക്കുകള്‍ വൈറലാകുന്നു

ടീമിലെ യുവനിരയില്‍ എനിക്ക് വിശ്വാസമുണ്ടെന്ന് രാഹുല്‍ ദ്രാവിഡ്

IPL, Rahul Dravid, Delhi dare devils, ഐ പി എല്‍, രാഹുല്‍ ദ്രാവിഡ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്
സജിത്ത്| Last Modified ചൊവ്വ, 25 ഏപ്രില്‍ 2017 (15:56 IST)
ഐപിഎല്ലില്‍ തിരിച്ചുവരവ് നടത്താന്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു സാധിക്കുമെന്ന് ഡെവിള്‍സ് ചീഫ് കോച്ച് രാഹുല്‍ ദ്രാവിഡ്. ലീഗിന്റെ പകുതി പോലുമെത്തിയിട്ടില്ല. ഈ ടീമിലെ യുവ നിരയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ട്. പോയിന്റ് പട്ടികയില്‍ ഡല്‍ഹി ആറാം സ്ഥാനത്താണെങ്കിലും നെറ്റ് റണ്‍റേറ്റില്‍ മുന്‍തൂക്കമുണ്ട്. വരുന്ന മത്സരങ്ങളില്‍ യുവനിര കളി തിരിച്ചുപിടിക്കുമെന്നും ദ്രാവിഡ് പറഞ്ഞു.

ഇന്ത്യയുടെ ചെറുനഗരങ്ങളില്‍ നിന്നു കഴിവുള്ള യുവപ്രതിഭകള്‍ വന്ന് ശ്രദ്ധേയമായ തരത്തിലുള്ള പ്രകടനങ്ങള്‍ നടത്തുന്നതിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. മതിയായ പരിശീലന സൗകര്യവും പ്രതിഭയുമുള്ളതുകൊണ്ട് മാത്രമാണ് ഇതു സാധ്യമാകുന്നത്. യുവാക്കളുടെ കാലമാണ് ഇനി വരാ‍നുള്ളതെന്നും ദ്രാവിഡ് പറഞ്ഞു. ആറു കളികളില്‍ നാലിലും തോല്‍‌വി ഏറ്റുവാങ്ങേണ്ടി വന്ന ടീമാണ് ഡല്‍ഹി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :