ഇതാണ് യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ്; ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടി കൊല്‍ക്കത്തയുടെ സൂര്യകുമാര്‍ - വീഡിയോ

ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ സൂര്യകുമാര്‍ എടുത്ത ഒരു സാഹസിക ക്യാച്ച്

ipl, suryakumar yadav, കൊല്‍ക്കത്ത, സൂര്യകുമാര്‍
കൊല്‍ക്കത്ത| സജിത്ത്| Last Modified ഞായര്‍, 23 ഏപ്രില്‍ 2017 (10:41 IST)
ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ ആരാധകരുടെ ഹൃദയം കവര്‍ന്നത് ഒരു കൊല്‍ക്കത്ത താരം. ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരം വിജയിച്ച് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നഷ്ടമായെങ്കിലും എന്താണ് യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പെന്ന് കൊല്‍ക്കത്തയുടെ സൂര്യകുമാര്‍ യാദവ്
ആരാധകര്‍ക്ക് കാണിച്ചുകൊടുത്തു

വളരെ കഷ്ടപ്പെട്ട് ബൗണ്ടറി ലൈനിന് പുറത്തേക്ക് പറന്ന് കൈപ്പിടിയിലൊതുക്കിയ ഒരു തകര്‍പ്പന്‍ ക്യാച്ച് യഥാര്‍ത്ഥത്തില്‍ സിക്‌സാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു സൂര്യകുമാര്‍ ഗ്രൌണ്ടിലെ ഓരോ ആരാധകരുടെയും ഹൃദയത്തില്‍ ഇടം നേടിയത്. സുനില്‍ നരെയ്‌ന്റെ പന്തില്‍ രവീന്ദ്ര ജഡേജ അടിച്ച ഒരു ഷോട്ട് ബൗണ്ടറി ലൈനിനരികില്‍ നിന്ന് പ്രയാസപ്പെട്ട് സൂര്യകുമാര്‍ കൈപ്പിടിയിലൊതുക്കി.

പന്ത് കൈപ്പിടിയിലൊതുക്കി ബൗണ്ടറി ലൈനില് പുറത്തേക്ക് വീഴാനൊരുങ്ങിയ സൂര്യകുമാര്‍ പന്ത് ഗ്രൗണ്ടിനുള്ളിലേക്കിട്ട ശേഹ്സ്മ വീണ്ടും കൈപ്പിടിയിലൊതുക്കി. സൂര്യകുമാറിന്റെ വായുവിലെ ഈ അഭ്യാസത്തിന് ശേഷം എല്ലാവരും ജഡേജ ഔട്ടാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ക്യാച്ചെടുക്കുമ്പോള്‍ ബൗണ്ടറി ലൈനില്‍ തൊട്ടെന്ന് ബോധ്യമായതിനാല്‍ സൂര്യകുമാര്‍ സിക്‌സാണെന്ന് കാണിച്ച് രണ്ട് കൈയും മേലോട്ടുയര്‍ത്തുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :