വിവാഹേതര ബന്ധവും ലൈംഗികതയും; ഇത്തരം ബന്ധങ്ങളില്‍ സംഭവിക്കുന്നത്

വിവാഹേതര ബന്ധവും ലൈംഗികതയും; ഇത്തരം ബന്ധങ്ങളില്‍ സംഭവിക്കുന്നത്

  health , life style , love , Romance , bed room, ലൈംഗികത , സെക്‍സ് , വിവാഹേതര ബന്ധം , സ്‌ത്രീ
jibin| Last Modified ഞായര്‍, 9 ഡിസം‌ബര്‍ 2018 (16:20 IST)
വിവാഹേതര ബന്ധങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായുള്ള കണക്കുകള്‍ മുമ്പും പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തില്‍ ബന്ധം തുടരുന്നവര്‍ മാനസിക സംഘര്‍ഷത്തിന് അടിമകളായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

വിവാഹേതര ബന്ധങ്ങള്‍ ലൈംഗികതയിലേക്ക് വഴി മാറുന്നത് സാധാരണമാണ്. ഇക്കാര്യത്തില്‍ സ്‌ത്രീയും പുരുഷനും ഒരു പോലെയാണ്. എന്നാല്‍, വിവാഹേതര ബന്ധങ്ങള്‍ ആസ്വാദ്യകരമല്ലെന്നാണ് കണ്ടെത്തല്‍.

വിവാഹേതര ലൈംഗികബന്ധം പുലര്‍ത്തുന്നയാള്‍ സ്വന്തം സ്വത്വത്തെ മറച്ചുവച്ചാണ് രതിക്രീഡകളില്‍ ഏര്‍പ്പെടുന്നത്. ബാഹ്യകേളികളുടെ സൌന്ദര്യമോ രതിയെന്ന ഉജ്ജ്വലമായ അനുഭവത്തിന്‍റെ ആലസ്യമോ അനുഭവിക്കാന്‍ അയാള്‍ക്ക് കഴിയില്ല.

കുറ്റബോധം, ഭീതി, ലൈംഗികരോഗങ്ങളെക്കുറിച്ചുള്ള ഭയം, ആശങ്ക, മാനസിക സംഘര്‍ഷം എന്നീ കാര്യങ്ങള്‍ വിവാഹേതര ബന്ധങ്ങള്‍ പുലര്‍ത്തുന്നവരെ അലട്ടും. അമിതമായ സമ്മര്‍ദ്ദം മൂലം ഇവര്‍ക്ക് പലപ്പോഴും ആസ്വാദ്യകരമായ സെക്‍സ് സാധ്യമാകില്ല.

വിവാഹേതരബന്ധമുള്ളയാള്‍ക്ക് തന്‍റെ യഥാര്‍ത്ഥ പങ്കാളിയോട് ലൈംഗികമായി നീതി പുലര്‍ത്താന്‍ കഴിയില്ല. അതോടെ കുടുംബജീവിതത്തിന്‍റെ താളവും തെറ്റുന്നു. ഇതുണ്ടാക്കുന്ന ആത്മവ്യഥ ലൈംഗികശേഷിയെത്തന്നെ വിപരീതമായി ബാധിക്കുകയും ചെയ്തേക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :