മാജിക് പഠിപ്പിക്കാമെന്നുപറഞ്ഞ് വിളിച്ചുവരുത്തി പീഡനം; മദ്ധ്യവയസ്‌കൻ അറസ്റ്റിൽ

മാള, വ്യാഴം, 23 നവം‌ബര്‍ 2017 (12:08 IST)

പതിനാലുകാരായ മൂന്ന് കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്കന്‍ അറസ്റ്റില്‍. മാജിക് പഠിപ്പിക്കാനെന്ന വ്യാജേനെ കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതിനാണ് മാള പരനാട്ടുകുന്ന് സ്വദേശിയായ ചക്കനാലി വസന്തനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.   
 
പീഡനത്തിനിരയായ മൂന്ന് കുട്ടികളിൽ രണ്ട് പേർ മാത്രമാണ് ഇയാള്‍ക്കെതിരെ പരാതിയും മൊഴിയും നൽകിയിട്ടുള്ളത്. കഴിഞ്ഞ ഏപ്രിൽ,മെയ് മാസങ്ങളിലായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. മാജിക് പഠിപ്പിക്കാമെന്ന വ്യാജേനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം നിരവധി തവണ കുട്ടികളെ മയക്കി കിടത്തിയും അല്ലാതെയും പീഡിപ്പിച്ചതായി കുട്ടികൾ നല്‍കിയ മൊഴിയില്‍ പറയുന്നു. 
 
മുറിയിൽ തനിച്ച് കയറ്റിയാണ് ഇയാൾ പീഡിപ്പിക്കാറുള്ളതെന്നും പരാതിയിലുണ്ട്. പീഡനത്തെ തുടർന്നുള്ള വേദന സഹിക്കാന്‍ കഴിയാതായതോടെയാണ് കുട്ടികൾ രക്ഷിതാക്കളെ അറിയിച്ചത്. വസന്തൻ പലസ്ഥലത്തും മാജിക് പഠിപ്പിക്കാറുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇയാളെ രണ്ട് വൈദ്യ പരിശോധനകൾക്ക് ശേഷം തൃശൂർ ഫാസ്റ്റ് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നാലു വയസുകാരന്‍ ശുചിമുറിയില്‍വെച്ച് സഹപാഠിയെ പീ​ഡി​പ്പി​ച്ചെ​ന്ന് ആരോപണം

സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് നാ​ലു വ​യ​സു​കാ​രി​യെ സ​ഹ​പാ​ഠി ലൈം​ഗി​ക​മാ​യി ...

news

മുരുകന്റെ മരണം: ആ​റ് ഡോ​ക്ട​ർ​മാ​ർ പ്ര​തി​കള്‍, വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം അറസ്റ്റെന്നും അന്വേഷണ സംഘം

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​രു​ക​ൻ മരണമടഞ്ഞ ...

news

തീവണ്ടിയുടെ ചക്രങ്ങൾക്കിടയിൽ നിന്നൊരു അദ്ഭുതകരമായ രക്ഷപ്പെടൽ - വീഡിയോ

ജീവിതം അവസാനിപ്പിക്കാനായി പലരും ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയുടെ മുന്നിലേയ്ക്ക് എടുത്തു ...

news

ഒടുവില്‍ അതും പൊളിഞ്ഞു...; ടോം മൂഡിക്കെതിരെ നടന്ന സൈബര്‍ ആക്രമണം സി‌പി‌എമ്മിനെ തകര്‍ക്കാനുള്ള ബിജെപി അജണ്ടയെന്ന് സോഷ്യല്‍ മീഡിയ !

സാമൂഹിക മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു മൂഡിസ് റേറ്റിംഗ് വിവാദം. അമേരിക്ക ...

Widgets Magazine