കാറിനുള്ളില്‍വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം കാമുകിയെ കൊലപ്പെടുത്തി; പ്രതിയുടെ ഞെട്ടിക്കുന്ന കുറ്റസമ്മതം

ന്യൂഡല്‍ഹി, ചൊവ്വ, 16 ജനുവരി 2018 (13:01 IST)

Illigal Relation , Lady murder , lover , sex in car, കൊലപാതകം , പ്രണയം , പീഡനം , പൊലീസ്

കാമുകിയെ കാറിനുള്ളിലിട്ട് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കാമുകന്റെ കുറ്റസമ്മതം. 38 കാരിയായ കാമുകിയുമായി കാറിനുള്ളില്‍വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനു ശേഷം ശ്വാസം മുട്ടിച്ചാണ് അവരെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിനു മൊഴി നല്‍കിയത്.
 
2017 ഓഗസ്റ്റ് 27ന് ഡല്‍ഹിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഫാംഹൗസ് ഉടമയുടെ മകളെയാണ് 30 കാരനായ ഷബാദ് ഖാന്‍ എന്നയാള്‍ കാറിനുള്ളിലിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇവരുടെ നഗ്‌നമായ മൃതദേഹം മാല്‍വിയയിലെ വീട്ടിലെത്തിച്ചെന്നും പ്രതി മൊഴി നല്‍കി. കൊല്ലപ്പെട്ട സ്ത്രീയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്താണ് പൊലീസ് കുറ്റവാളിയെ അറസ്റ്റ് ചെയ്തത്.
 
പ്രതിയുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച 38കാരി ഒരു മാസം മുമ്പ് ഗര്‍ഭഛിദ്രത്തിന് വിധേയായിരുന്നു. തുടര്‍ന്നാണ് വിവാഹമോചിതയായ ഇവര്‍ കാമുകനെ വിവാഹത്തിന് നിര്‍ബന്ധിച്ചത്. 2002ല്‍ വിവാഹിതയായ ഇവര്‍ പിന്നീട് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. 12വയസ്സുകാരന്റെ അമ്മയായ ഇവര്‍ വിവാഹമോചനം നേടിയ ശേഷം മാല്‍വിയ നഗറിലാണ് താമസിച്ചുവരുന്നത്. 
 
പ്രതിയായ ഷബാദ് ഖാനൊപ്പം ഹെല്‍ത്ത് കെയര്‍ കമ്പനിയില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. 12 കാരനായ മകനും ഇവര്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നു. അതേസമയം പണത്തിന് വേണ്ടി മാത്രമായിരുന്നു പ്രതിയായ ഷബാദ് ഖാന്‍ തന്റെ മകളെ ഉപയോഗിച്ചതെന്നും പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചെന്നിത്തലയുടെ മുഖത്ത് നോക്കി 'പൊതുജനമാണെന്ന്' പറഞ്ഞ യുവാവിന്റെ വീ‌ടിന് നേർക്ക് ആക്രമണം

ശ്രീജിത്തിന്റെ സമരപ്പന്തൽ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ...

news

നടിക്കൊപ്പം മാർട്ടിനെ ഭീഷണിപ്പെടുത്തിയവരിൽ നടൻ ലാലും!

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ...

news

ശബരിമല കാണിക്കയില്‍ 40 കോടിയുടെ വര്‍ദ്ധനവെന്ന് ദേവസ്വം മന്ത്രി; ക്ഷേത്രത്തെ തകര്‍ക്കാനുള്ള സംഘപരിവാര്‍ പ്രചാരണം ഏശിയില്ല

ശബരിമലയിലെത്തുന്ന തുക സര്‍ക്കാര്‍ മറ്റുള്ള ആവശ്യങ്ങള്‍ക്കായി ചിലവഴിക്കുകയാണെന്ന ...

news

നിന്നെ പ്രണയിച്ച കുറ്റത്തിന് ശ്രീജീവിനെ കൊല്ലുവാനുള്ള അനുമതി നൽകിയത് നീ തന്നെയോ? - ആ പെൺകുട്ടിയോട് സോഷ്യൽ മീഡിയ ചോദിക്കുന്നു

കേരള ചരിത്രം ഇതു വരെ കാണാത്ത സാമൂഹിക പ്രതിഷേധം ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണുന്നത്. ...

Widgets Magazine