ഇതൊക്കെ എന്ത്? കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രധാനമന്ത്രി

കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു: നരേന്ദ്ര മോദി

അപർണ| Last Modified വ്യാഴം, 24 മെയ് 2018 (11:48 IST)
ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്തതായി പ്രധാന നരേന്ദ്ര മോദി. ട്വിറ്ററിലാണ് മോദി ഇക്കാര്യം അറിയിച്ചത്. ഉടന്‍ തന്നെ തന്റെ ഫിറ്റ്നസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമെന്ന് മോദി അറിയിച്ചു.

ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായി കോഹ്ലി ഒരു വീഡിയോ പോസ്റ്റ് ചെയ്തിറ്റുന്നു. 20 സ്പൈഡര്‍ പ്ലാങ്ക് ചെയ്യുന്ന വീഡിയോ ആയിരുന്നു താരം ട്വിറ്ററില്‍ പങ്കുവച്ചത്. ഫിറ്റ്‌നസ് ചാലഞ്ചിന് വിരാട് മൂന്നു പേരെ ട്വിറ്ററിലൂടെ വെല്ലുവിളിക്കുകയും ചെയ്തു. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മ, സഹതാരം എം എസ് ധോണി, പ്രധാനമന്ത്രി മോദി എന്നിവരെയാണ് താരം വെല്ലുവിളിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :