പ്രസവശേഷം അമ്മമാർ ബ്രാ ധരിക്കുന്നത് കുഞ്ഞിനെ ബാധിക്കുന്നതെങ്ങനെ?

പ്രസവശേഷം സ്‌തനങ്ങളുടെ വലുപ്പം കൂടുന്നതും മൂലയൂട്ടുമ്പോള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും അമ്മമാരെയാണ് ബാധിക്കുക.

എസ് ഹർഷ| Last Updated: വ്യാഴം, 3 ഒക്‌ടോബര്‍ 2019 (15:18 IST)
പ്രസവശേഷം അമ്മമാരെ ബ്രാ ധരിപ്പിക്കാൻ പഴമക്കാർ സമ്മതിക്കാറില്ല. ആരോഗ്യ പ്രശ്നങ്ങൾ ബാധിക്കുന്നത് കുഞ്ഞിനെയാണെന്നാണ് അവർ പറയുന്നത്. ഏറെക്കുറെ അത് ശരിയുമാണ്. മുലയൂട്ടുന്ന അമ്മമാര്‍ ബ്രാ ധരിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കുഞ്ഞിനു മാത്രമല്ല, അമ്മയ്ക്കും ഉണ്ടാകും.

പ്രസവശേഷം സ്‌തനങ്ങളുടെ വലുപ്പം കൂടുന്നതും മൂലയൂട്ടുമ്പോള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും അമ്മമാരെയാണ് ബാധിക്കുക. ബ്രാ ഉപയോഗിക്കുന്നത് മുലയൂട്ടുന്ന അമ്മമാരില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടായാക്കും. രക്തയോട്ടത്തെ തടസപ്പെടുത്തുകയും പാലുല്‍പാദനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

ബ്രാ മുറുക്കമുള്ളതാണെങ്കിൽ സ്തനങ്ങളില്‍ വേദന, വീക്കം എന്നിവ ഉണ്ടാകും. മുലയൂട്ടുന്നതിന് മുമ്പ് സ്തനങ്ങളുടെ വലുപ്പം കൂടിയിരിക്കുകയും മൂലയൂട്ടി കഴിയുമ്പോള്‍ സ്തനങ്ങളുടെ വലിപ്പം കുറയുകയും ചെയ്യും. ഇതിനാല്‍ മാറിന് താങ്ങ് ലഭിക്കുന്നതിനായി ബ്രാ ഉപയോഗിക്കാം. എന്നാല്‍ റെഗുലര്‍ ബ്രാ ഒഴിവാക്കി മെറ്റേര്‍നിറ്റി ബ്രാകളാണ് അണിയേണ്ടത്.

ആറ് മാസത്തിന് ശേഷം കുഞ്ഞിന് വേണ്ട പാലിന്റെ അളവിന്റെ അടിസ്ഥാനത്തിലായിരിക്കും പാലുല്‍പ്പാദനം നടക്കുക. മുലയൂട്ടുന്ന അമ്മമാരുടെ ശരീരത്തോട് ഇണങ്ങുന്ന വിധമാണ് മെറ്റേര്‍ണിറ്റി ബ്രാകളുടെ നിര്‍മാണം എന്നതാണ് ശ്രദ്ധേയം. ഒരുത്തിരി മാസത്തേക്ക് ശ്രദ്ധിച്ചാൽ ആരോഗ്യകരമായ ഒരു ജീവിതമായിരിക്കാം കുഞ്ഞിനു ലഭിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :