രജനിയുടെ ജയിലറില്‍ മോഹന്‍ലാലും
മോഹന്‍ലാലും രജനികാന്തും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്
Twitter
രജനികാന്ത് ചിത്രം ജയിലറില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്
തമിഴിലെ പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്
ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മോഹന്‍ലാല്‍ ഉടന്‍ തമിഴ്നാട്ടിലേക്ക് തിരിക്കുമെന്ന് ചില അഭ്യൂഹങ്ങളുണ്ട്
രണ്ടോ മൂന്നോ ദിവസം മാത്രമായിരിക്കും മോഹന്‍ലാലിന് ചിത്രീകരണം ഉണ്ടാകുകയെന്നും ചെറിയൊരു വേഷമായിരിക്കും ജയിലറില്‍ ചെയ്യുകയെന്നും റിപ്പോര്‍ട്ടിലുണ്ട്
Twitter
മോഹന്‍ലാലും രജനിയും ഒന്നിക്കുന്നത് കാണാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്
Twitter
കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ് രാജ് കുമാറും ജയിലറില്‍ അഭിനയിക്കുന്നുണ്ട്. ഇത് സംഭവിക്കുകയാണെങ്കില്‍ മോഹന്‍ലാലും രജനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാകും ജയിലര്‍
Twitter
ബീസ്റ്റിനു ശേഷം നെല്‍സണ്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍