നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രത്യേകത അറിയുമോ?

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം

Facebook

ഓഫ് ബീറ്റ് ഴോണറില്‍ ഇറങ്ങിയ പടത്തിനു ആദ്യദിനം 1.02 കോടി കളക്ഷന്‍ നേടാന്‍ സാധിച്ചു

നന്‍പകല്‍ നേരത്ത് മയക്കത്തിനു സംഗീത സംവിധായകന്‍ ഇല്ല

പകരം ഉള്ളത് സൗണ്ട് ഡിസൈനര്‍ മാത്രം

പ്രത്യേകമായ പശ്ചാത്തല സംഗീതമോ പാട്ടോ ഇല്ലാത്ത സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം

Facebook

സിനിമയില്‍ കാണിക്കുന്ന പാട്ടുകളും പശ്ചാത്തല സംഗീതങ്ങളും പഴയ തമിഴ് സിനിമകളുടേതാണ്

Facebook

തമിഴ്നാട് പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മിക്ക രംഗങ്ങളിലും പശ്ചാത്തല സംഗീതമായി കൊടുത്തിരിക്കുന്ന പഴയ സിനിമകളിലെ പാട്ടുകളാണ്

Facebook

പഴയ സിനിമകളിലെ പാട്ടുകളും പശ്ചാത്തല സംഗീതവും നന്‍പകല്‍ നേരത്ത് മയക്കത്തില്‍ ഉപയോഗിക്കാന്‍ വേണ്ടി കോപ്പി റൈറ്റ് നല്‍കി വാങ്ങിയിട്ടുള്ളതാണ്

Facebook

ഈ റൈറ്റ് സ്വന്തമാക്കാനാണ് ഭീമമായ തുക ചെലവഴിച്ചിരിക്കുന്നത്

Facebook