നസീറിന്റെ വാക്ക് കേള്‍ക്കാതെ ജയന്‍ പോയത് മരണത്തിലേക്ക്

മലയാള സിനിമാലോകത്തെ ഞെട്ടിച്ച മരണവാര്‍ത്തയായിരുന്നു സൂപ്പര്‍താരം ജയന്റേത്

Social Media

1980 നവംബര്‍ 16 ന് കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിലാണ് ജയന്‍ മരിച്ചത്

ഹെലികോപ്റ്ററില്‍ തൂങ്ങി കിടന്നുള്ള ഒരു സംഘട്ടന രംഗമായിരുന്നു. ഈ സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ ജയന്‍ ഹെലികോപ്റ്ററില്‍ നിന്നു പിടിവിട്ട് താഴേക്ക് വീണു

അറിയപ്പെടാത്ത രഹസ്യമെന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നായിരുന്നു ജയന്‍ കോളിളക്കത്തില്‍ അഭിനയിക്കാനായി പോയത്

ഒരു ദിവസത്തെ ഷൂട്ടിനായി പോയി വരാമെന്നാണ് ജയന്‍ പറഞ്ഞത്

Social Media

നസീര്‍, ജയഭാരതി അടക്കമുള്ള പ്രമുഖ താരങ്ങള്‍ അറിയപ്പെടാത്ത രഹസ്യം എന്ന സിനിമയില്‍ ജയനൊപ്പം അഭിനയിച്ചിരുന്നു

Social Media

കോളിളക്കത്തിന്റെ സെറ്റിലേക്ക് പോകാന്‍ നില്‍ക്കുന്ന ജയന് അന്ന് നസീര്‍ ഒരു ഉപദേശം നല്‍കി

Social Media

ഹെലികോപ്റ്റര്‍ സംഘട്ടന രംഗം ഡ്യൂപ്പിനെ വെച്ച് ചെയ്താല്‍ മതിയെന്നായിരുന്നു നസീറിന്റെ ഉപദേശം

Social Media

എന്നാല്‍ ജയന്‍ അത് അനുസരിച്ചില്ല

ഹെലികോപ്റ്റര്‍ രംഗം ഡ്യൂപ്പില്ലാതെ ചെയ്യണമെന്ന് ജയന്‍ വാശി പിടിക്കുകയായിരുന്നു