ആത്മഹത്യ ചെയ്ത സിനിമ താരങ്ങള്‍

ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സിനിമ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം

Google

1. ശോഭ

1980 മേയ് 1 ന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മരിക്കുമ്പോള്‍ 17 വയസ്സായിരുന്നു പ്രായം. 'ലേഖയുടെ മരണം, ഒരു ഫ്‌ളാഷ് ബാക്ക്' ശോഭയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ്

2. വിജയശ്രീ

1974 മാര്‍ച്ചിലാണ് വിജയശ്രീ ആത്മഹത്യ ചെയ്തത്. മരിക്കുമ്പോള്‍ 21 വയസ്സായിരുന്നു പ്രായം.

3. സില്‍ക് സ്മിത

ചെന്നൈയിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സ്മിതയുടെ മൃതദേഹം കാണപ്പെട്ടത്. 1996 ല്‍ തന്റെ 36-ാം വയസ്സിലാണ് സില്‍ക് സ്മിത ജീവിതം സ്വയം അവസാനിപ്പിച്ചത്

Google

4. മയൂരി

ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹോദരന് എഴുതിയ കത്തില്‍ മയൂരി പറഞ്ഞിരുന്നു. മരിക്കുമ്പോള്‍ 22 വയസ്സായിരുന്നു മയൂരിയുടെ പ്രായം. ആകാശഗംഗയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി.

5. ശ്രീനാഥ്

2010 ഏപ്രിലിലാണ് നടന്‍ ശ്രീനാഥ് ആത്മഹത്യ ചെയ്തത്. ശ്രീനാഥിനെ കോതമംഗലത്തെ ഒരു ഹോട്ടല്‍മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്

Google

6. നന്ദു (പ്രിന്‍സ്)

കലാരഞ്ജിനി- കല്‍പന- ഉര്‍വശി എന്നിവരുടെ സഹോദരനാണ് പ്രിന്‍സ്. ഇരുപത്തിയേഴാം വയസ്സിലാണ് പ്രിന്‍സ് ജീവിതം അവസാനിപ്പിക്കുന്നത്. തുളസിദാസ് സംവിധാനം ചെയ്ത ലയനം (1989) ആയിരുന്നു നന്ദു അഭിനയിച്ച ചിത്രം

7. സന്തോഷ് ജോഗി

2010 ഏപ്രിലിലാണ് സന്തോഷ് ജോഗിയെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Google