നമ്മള്‍ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി രേണുക ഇപ്പോള്‍ എവിടെ?

കമല്‍ സംവിധാനം ചെയ്ത് 2002 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം നമ്മളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രേണുക മേനോന്‍

Instagram/Social Media

നമ്മളിലെ അപര്‍ണ എന്ന വായാടി നായിക കഥാപാത്രത്തെയാണ് രേണുക മേനോന്‍ അവതരിപ്പിച്ചിരിക്കുന്നത്

നമ്മളിലൂടെയാണ് രേണുക അഭിനയ ലോകത്ത് അരങ്ങേറിയത്

ആലപ്പുഴ സ്വദേശിനിയാണ് താരം

മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, ഫ്രീഡം, വര്‍ഗം, പതാക എന്നീ മലയാള സിനിമകളിലും രേണുക ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു

തെലുങ്ക്, കന്നഡ, തമിഴ് സിനിമകളിലും രേണുക സാന്നിധ്യം അറിയിച്ചു

Instagram/Social Media

2006 നവംബര്‍ 21 ന് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയ സുരാജിനെ രേണുക വിവാഹം കഴിച്ചു

Instagram/Social Media

വിവാഹശേഷം അഭിനയ രംഗത്തുനിന്ന് താരം ബ്രേക്ക് എടുത്തു. കുടുംബസമേതം വിദേശത്താണ് താരം ഇപ്പോള്‍

Instagram/Social Media

കാലിഫോര്‍ണിയയില്‍ ഡാന്‍സ് സ്‌കൂളും രേണുക നടത്തുന്നുണ്ട്

Instagram/Social Media

1983 നവംബര്‍ മൂന്നിനാണ് രേണുകയുടെ ജനനം. താരത്തിനു ഇപ്പോള്‍ 38 വയസ്സ് കഴിഞ്ഞു

Instagram/Social Media