തൃശൂര്‍ സ്റ്റൈല്‍ പരിപ്പ് കുത്തിക്കാച്ചിയത് ഉണ്ടാക്കാം

തൃശൂര്‍ ഭാഗത്തു ഏറ്റവും പ്രചാരമുള്ള സിംപിള്‍ കറിയാണ് പരിപ്പ് കുത്തി കാച്ചിയത്

Credit: Freepik

ആവശ്യമുള്ള ചേരുവകള്‍

അര കപ്പ് പരിപ്പ്, അര ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ചുവന്ന ഉള്ളി - എട്ട്, വെളുത്തുള്ളി - നാല്, മുളക് ചതച്ചത് - ഒന്നര ടേബിള്‍ സ്പൂണ്‍, വെളിച്ചെണ്ണ

പരിപ്പ് മഞ്ഞള്‍പ്പൊടി ഇട്ട് ആവശ്യത്തിനു വെള്ളം ഒഴിച്ച് കുക്കറില്‍ വേവിക്കുക

Credit: Freepik

വെന്ത ശേഷം ആവശ്യത്തിനു ഉപ്പ് ചേര്‍ക്കാം

ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ ഉള്ളി ചതച്ചതും കറിവേപ്പിലയും ഇട്ടു മൂപ്പിക്കുക

Credit: Freepik

ഉള്ളി മൂത്താല്‍ മുളക് ചതച്ചത് ഇട്ടു ഏതാനും സെക്കന്‍ഡ് ഇളക്കുക

Credit: Freepik

അതിനുശേഷം ഇതിലേക്ക് പരിപ്പ് യോജിപ്പിച്ച് ഒറ്റവട്ടം തിളപ്പിക്കുക

Credit: Freepik

അല്‍പ്പം പുളി പിഴിഞ്ഞ് ചേര്‍ക്കുന്നതും നല്ലതാണ്

Credit: Freepik

ഈ കറിക്കൊപ്പം ഉണക്കമീന്‍ വറുത്തത് കൂടിയുണ്ടെങ്കില്‍ ഒരു കിണ്ണം ചോറുണ്ണാം

Credit: Freepik