എണ്ണയില്‍ വറുത്ത ഭക്ഷണം സ്ഥിരം കഴിക്കാറുണ്ടോ?

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ അമിതമായി കഴിക്കുന്ന ശീലം പൊതുവെ മലയാളികള്‍ക്കുണ്ട്

Twitter

അമിതമായി എണ്ണ ശരീരത്തിലേക്ക് എത്തുന്നത് ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു

അമിതമായ എണ്ണഭക്ഷണം കഴിക്കുന്നത് എങ്ങനെയൊക്കെ ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നോക്കാം

Twitter

എണ്ണ ഭക്ഷണത്തിന്റെ അളവ് കൂടുമ്പോള്‍ ശരീരത്തിലേക്ക് എത്തുന്ന കൊഴുപ്പിന്റെ അളവും വര്‍ധിക്കുന്നു

Twitter

അമിതമായ രീതിയില്‍ ശരീരത്തില്‍ ഓയിലിന്റെ അംശം എത്തുന്നത് വയറുവേദന, വയറുവീര്‍പ്പ്, വയറിളക്കം, ഓക്കാനം എന്നിവയിലേക്ക് നയിക്കുന്നു

Twitter

ഓയില്‍ അടങ്ങിയ ഭക്ഷണ സാധനങ്ങളിലൂടെ ശരീരത്തിലേക്ക് കൂടുതല്‍ കലോറി എത്തുന്നു

Twitter

അതിനാല്‍ ശരീരഭാരം വര്‍ധിക്കും. കൊഴുപ്പ് കൂടുതല്‍ വരുമ്പോള്‍ അത് വയറിലടിയാനും കുടവയറിനും കാരണമാകുന്നു

Twitter

ഓയില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയത്തിനു ബുദ്ധിമുട്ടുണ്ടാകും. ഇത് രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും വര്‍ധിപ്പിക്കും. ഇവ രണ്ടും ഹൃദയത്തിന്റെ സമ്മര്‍ദ്ദം കൂട്ടും

Twitter

സ്ഥിരമായി ഓയില്‍ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഹൃദയസംബന്ധമായ രോഗങ്ങളിലേക്ക് നയിക്കും

Twitter

എണ്ണ അമിതമായി ശരീരത്തിലേക്ക് എത്തിയാല്‍ ചര്‍മത്തില്‍ കുരുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എണ്ണമയമുള്ള ചര്‍മമുള്ളവരില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കും

Twitter

ഓയില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. എണ്ണ അമിതമായി ശരീരത്തിലേക്ക് എത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ നില ഉയര്‍ത്തും

Twitter