ചുണ്ട് വരണ്ടു പൊട്ടുന്നേ

ശക്തമായ കാറ്റും തണുപ്പും കാരണം ചുണ്ടുകള്‍ വരണ്ടു പൊട്ടാന്‍ സാധ്യതയുണ്ട്

Credit: Freepik

വിയര്‍പ്പ് ഗ്രന്ഥികളില്ലാത്തതുകൊണ്ടാണ് ചുണ്ടുകള്‍ പ്രത്യേകിച്ച് കീഴ്ച്ചുണ്ട് എളുപ്പത്തില്‍ വരണ്ടുണങ്ങുന്നത്

Credit: Freepik

കാറ്റത്ത് ചുണ്ടുകളിലെ ജലാംശം പെട്ടന്ന് നഷ്ടപ്പെടുകയും വരണ്ടുകീറാന്‍ തുടങ്ങുകയും ചെയ്യും

Credit: Freepik

ദിവസവും കിടക്കും മുന്‍പ് ചുണ്ടുകളില്‍ ഗ്ലിസറിന്‍ പുരട്ടിയാല്‍ ജലാംശം നഷ്ടപ്പെട്ട് ചുണ്ട് വരളാതെ കാക്കാം

Credit: Freepik

പതിവായി ലിപ് ബാം ഉപയോഗിച്ചാല്‍ ചുണ്ടുകള്‍ വരണ്ടു വിണ്ടുകീറുന്നത് തടയാം

Credit: Freepik

ചുണ്ടുകളില്‍ ഇടയ്ക്കിടെ നാവ് കൊണ്ട് തൊടരുത്

ഉമിനീരില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ചുണ്ട് വരളാന്‍ കാരണമാകുന്നു

Credit: Freepik

ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും ചുണ്ടിന് നല്ലതാണ്

Credit: Freepik

ശരീരത്തില്‍ ജലാംശം കുറഞ്ഞാല്‍ ചുണ്ടുകള്‍ വരണ്ടു പൊട്ടാന്‍ സാധ്യതയുണ്ട്

Credit: Freepik