വവ്വാലുകളെ തൊടരുത് ! നിപയേക്കാള്‍ ഭീകര വൈറസുകള്‍ ഉണ്ട്

ദശലക്ഷകണക്കിനു വൈറസുകളാണ് വവ്വാലുകളുടെ ശരീരത്തില്‍ ഉള്ളത്. പ്രധാനമായും പഴംതീനി വവ്വാലുകളില്‍ നിന്നാണ് നിപ വൈറസ് പകരുന്നത്

Twitter

വവ്വാലുകളെ കൊന്നൊടുക്കിയാല്‍ നിപയെ പ്രതിരോധിക്കാമല്ലോ എന്നാണ് പലരുടെയും ചോദ്യം

Twitter

എന്നാല്‍ അങ്ങനെ ചെയ്താല്‍ നിപയേക്കാള്‍ അപകടകാരികളായ വൈറസുകള്‍ മനുഷ്യ ശരീരത്തില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റും ആരോഗ്യ വിദഗ്ധനുമായ ഡോ.സുല്‍ഫി നൂഹു പറയുന്നത്

Twitter

ആയിരക്കണക്കിനു വൈറസുകളാണ് വവ്വാലുകളുടെ ശരീരത്തില്‍ ഉള്ളത്. അതിനെ അടിച്ചോടിക്കാന്‍ ശ്രമിച്ചാല്‍ ആ വൈറസുകളെല്ലാം ചിതറിക്കപ്പെടും

Twitter

പിന്നീട് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാന്‍ വളരെ എളുപ്പമാണ്

Twitter

വവ്വാലുകളെ ഇല്ലാതാക്കിയാല്‍ നിപയെ പ്രതിരോധിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതൊരു മണ്ടത്തരമാണ്

Twitter

നിപയേക്കാള്‍ ഭീകരന്‍മാരായ വൈറസുകളെ അടക്കം സംവഹിക്കുന്നവരാണ് വവ്വാലുകളെന്നും ഡോ.സുല്‍ഫി നൂഹു പറഞ്ഞു

Twitter

കേരളത്തിലെ പരിസ്ഥിതി വവ്വാലുകള്‍ക്ക് ചേക്കേറാന്‍ ഇഷ്ടപ്പെട്ടതാണ്. അതുകൊണ്ട് തന്നെ മലയോര മേഖലകള്‍ അടക്കം വവ്വാലുകളുടെ ആവാസ കേന്ദ്രമാണ്

Twitter

ഒരു സ്ഥലത്തെ വവ്വാലുകളെ കൊന്നൊടുക്കിയാല്‍ അതേ സ്ഥലത്ത് താമസിയാതെ തന്നെ വേറൊരു കൂട്ടം വവ്വാലുകള്‍ എത്തും

Twitter