പ്രമേഹമുള്ളവര്‍ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണോ?

പ്രമേഹത്തെ പ്രതിരോധിക്കുന്നതില്‍ നിങ്ങളുടെ ഭക്ഷണ രീതിക്ക് വലിയ സ്ഥാനമുണ്ട്

Credit : Social Media

ക്രമംതെറ്റിയ ഭക്ഷണ രീതി ശരീരത്തിലെ ഇന്‍സുലിന്‍ ഉത്പാദനത്തെ താളം തെറ്റിക്കുന്നു

ഭക്ഷണം കഴിക്കുന്ന സമയം, അളവ്, ഇടവേള എന്നിവ വളരെ പ്രധാനപ്പെട്ടതാണ്

Credit : Social Media

എല്ലാ ദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം

Credit : Social Media

രാവിലെ എട്ടിനും ഒന്‍പതിനും ഇടയിലും ഉച്ചയ്ക്ക് 12.30 നും 1.30 നും ഇടയിലും ഭക്ഷണം കഴിച്ചിരിക്കണം

Credit : Social Media

വളരെ മിതമായ രീതിയില്‍ രാത്രി എട്ടിനു മുന്‍പ് അത്താഴം കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്

Credit : Social Media

പ്രമേഹമുള്ളവര്‍ കാര്‍ബോ ഹൈഡ്രേറ്റ് പൂര്‍ണമായി ഒഴിവാക്കുകയല്ല മിതപ്പെടുത്തുകയാണ് വേണ്ടത്

Credit : Social Media

പ്രമേഹമുള്ളവര്‍ ഒരുപാട് സമയത്തേക്ക് ഭക്ഷണം പൂര്‍ണമായി ഒഴിവാക്കരുത്

Credit : Social Media

മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ ഇടവേളകളില്‍ വളരെ മിതമായ രീതിയില്‍ എന്തെങ്കിലും കഴിച്ചിരിക്കണം

Credit : Social Media

പൂര്‍ണമായി ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് പ്രമേഹ രോഗികള്‍ക്ക് ഗുണത്തേക്കാള്‍ ദോഷം ചെയ്യും

Credit : Social Media