2 views

എത്ര നന്നായി കളിച്ചാലും ഇന്ത്യ തോല്‍ക്കും; ബാലാജി ഹാസന്‍ പ്രവചിക്കുന്നു!

#India #SouthAfrica #BalajiHaasan #ViratKohli ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി20, ടെസ്റ്റ് പരമ്പരകളില്‍ ഒന്നില്‍ ഇന്ത്യ തോല്‍ക്കുമെന്ന് പ്രവചനം. പ്രശസ്ത ജ്യോതിഷപണ്ഡിതന്‍ ബാലാജി ഹാസനാണ് ഇന്ത്യയുടെ തോല്‍‌വി പ്രവചിച്ചിരിക്കുന്നത്. ട്വന്‍റി 20 പരമ്പരയോ അല്ലെങ്കില്‍ ടെസ്റ്റ് പരമ്പരയോ, ഇതില്‍ ഏതെങ്കിലുമൊന്ന് ഇന്ത്യ കൈവിടുമെന്നാണ് ബാലാജി ഹാസന്‍ പ്രവചിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ലോകകപ്പിലെ വിജയിയെ 99 ശതമാനവും കൃത്യമായി പ്രവചിച്ചാണ് ബാലാജി ഹാസന്‍ ക്രിക്കറ്റ് ലോകത്തെ ആദ്യം ഞെട്ടിച്ചത്. ന്യൂസിലന്‍ഡ് ലോകകപ്പ് നേടുമെന്നായിരുന്നു ബാലാജി ഹാസന്‍ ഒരു ടി വി ചാനലില്‍ നടത്തിയ പ്രവചനം. എന്നാല്‍ ആ പ്രവചനം അല്‍പ്പം തെറ്റി. ബൌണ്ടറികളുടെ എണ്ണത്തിന്‍റെ കണക്കുപറഞ്ഞ് ഇംഗ്ലണ്ടിന് കപ്പ് സാങ്കേതികമായി സമ്മാനിച്ചു എങ്കിലും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ലോകകിരീടം ഉയര്‍ത്തിയത് ന്യൂസിലന്‍ഡ് ടീം തന്നെയായിരുന്നു. മാന്‍ ഓഫ് ദി സീരീസ് ആയി ന്യൂസിലന്‍ഡ് നായകന്‍ കെവിന്‍ വില്യംസണ്‍ വരും എന്ന് ബാലാജി ഹാസന്‍ പ്രവചിച്ചതും അക്ഷരം‌പ്രതി ശരിയായി.

ഈ പശ്ചാത്തലമുള്ള ബാലാജി ഹാസനാണ് ഇപ്പോള്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്‍റി20 - ടെസ്റ്റ് പരമ്പരകളെക്കുറിച്ച് ഞെട്ടിക്കുന്ന പ്രവചനം നടത്തിയിരിക്കുന്നത്. പരിചയസമ്പന്നരായ താരങ്ങള്‍ അധികം പേരില്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. അതിന്‍റെ മുന്‍‌തൂക്കം ഇന്ത്യയ്ക്കുതന്നെയാണ്. എന്നിട്ടും ഇന്ത്യ പരാജയപ്പെടുമെന്ന് പ്രവചനമുണ്ടായത് ആരാധകരില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്.

Related Videos