5 views

രോഹിത് ശര്‍മയെ തോല്‍പ്പിച്ചേ അടങ്ങൂ... വീറോടെ കോഹ്‌ലി!

#RohitSharma #ViratKohli രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും തമ്മില്‍ കടുത്ത ശത്രുതയിലാണെന്ന് ഒട്ടേറെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകളില്‍ കഴമ്പില്ലെന്നും ഇരുവരും തമ്മിലുള്ളത് വെറും അഭിപ്രായവ്യത്യാസം മാത്രമാണെന്നും പരിശീലകന്‍ രവി ശാസ്ത്രി വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ കളിക്കളത്തില്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും തമ്മിലുള്ള മത്സരം മുറുകുക തന്നെയാണ്.

രാജ്യാന്തര ട്വന്‍റി20യില്‍ ഏറ്റവുമധികം സിക്സറുകള്‍ പായിച്ചതിന്‍റെ റെക്കോര്‍ഡ് രോഹിത് ശര്‍മയുടെ പേരിലാണ്. എന്നാല്‍ ഏറ്റവുമധികം ഫോറടിച്ചതിന്‍റെ റെക്കോര്‍ഡാകട്ടെ വിരാട് കോഹ്‌ലിയുടെ പേരിലും. 89 ഇന്നിംഗ്സുകളില്‍ നിന്ന് 109 സിക്സറുകളാണ് രോഹിത് ശര്‍മ നേടിയത്. എന്നാല്‍ കോഹ്‌ലിക്ക് ഇതുവരെ 58 സിക്സറുകള്‍ പറത്താനേ കഴിഞ്ഞിട്ടുള്ളൂ.

66 ഇന്നിംഗ്സുകളില്‍ നിന്ന് 235 ഫോറുകളാണ് കോഹ്‌ലിയുടെ പേരിലുള്ളത്. എന്നാല്‍ 89 ഇന്നിംഗ്സുകളില്‍ നിന്നായി 215 ബൌണ്ടറികളാണ് രോഹിത്തിന്‍റെ സമ്പാദ്യം.

Related Videos