Keerthy Suresh shares workout video silence critics says she underwent surgery
മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് തന്നെ പ്രിയങ്കരിയായ താരമാണ് നടി കീർത്തി സുരേഷ്.
തെന്നിന്ത്യൻ സിനിമയിൽ സജീവമായ താരത്തിൻ്റെ ബോഡി ട്രാൻസ്ഫർമേഷൻ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
താരം പെട്ടെന്ന് മെലിഞ്ഞെന്നും സർജറി ചെയ്താകാം രൂപമാറ്റം സംഭവിച്ചതെന്നുമായിരുന്നു പ്രധാന ചർച്ച.
എന്നാൽ ഈ വാർത്തകൾക്കെല്ലാം തൻ്റെ വർക്കൗട്ട് വീഡിയോ പങ്കുവെച്ച് മറുപടി നൽകിയിരിക്കുകയാണ് താരം.
കഴിഞ്ഞ 9 മാസത്തിനിടയിൽ കൃത്യമായ വർക്കൗട്ട് നടത്തി 10 കിലോ താൻ കുറച്ചെന്നും എന്നാൽ ആളുകൾ ഇതെല്ലാം സർജറിയാണെന്ന് പറയുന്നത് തന്നെ വേദനിപ്പിച്ചെന്നും കീർത്തി പറയുന്നു.
ഇന്ന് ഞാൻ എന്നെ ഇങ്ങനെ കാണുന്നതിൽ അഭിമാനിക്കുന്നു.
തടിച്ചിരുന്നാൽ ആളുകൾ മെലിഞ്ഞിരിക്കാൻ പറയും. മെലിഞ്ഞാൽ തടിക്കാൻ പറയും. ഈ ലോകം എങ്ങനെയാണ് പ്രവർത്തിക്കുന്നത്.
യോഗ തനിക്ക് മികച്ച മാനസികാവസ്ഥയും ആത്മവിശ്വാസവും നൽകിയെന്നും ശരീരത്തെ കൂടുതൽ സ്നേഹിക്കാൻ പഠിച്ചെന്നും കീർത്തി പറയുന്നു.
ഇൻസ്റ്റഗ്രാമിൽ തൻ്റെ വർക്കൗട്ട് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കീർത്തിയുടെ പ്രതികരണം.
നിരവധി പേരാണ് കീർത്തിയുടെ പോസ്റ്റിൽ കമൻ്റുകളുമായി എത്തിയിരിക്കുന്നത്.
https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/
Our Facebook Page: https://www.facebook.com/profile.php?id=100063893569580
Our Twitter Page: https://x.com/wdmalayalamwd
Whatsapp Channel : https://shorturl.at/7GvgW
Thank You!