views

പൊന്നിയിൻ സെൽവൻ - റിലീസ് സെപ്.30ന് : മണിരത്നത്തിന്റെ സംവിധാനത്തിൽ അഞ്ചു ഭാഷകളിൽ എത്തുന്ന ചിത്രമാണ്.

PONNIYIN SELVAN RELEASING ON SEPT.30TH. MANIRATHNAM DIRECTION. MUSIC A.R.RAHMAN, CAMERA RAVIVARMAN. FILM WILL BE IN FIVE LANGUAGES. VIKRAM IN THE MAIN ROLE. പൊന്നിയിൻ സെൽവൻ - റിലീസ് സെപ്.30ന് : മണിരത്നത്തിന്റെ സംവിധാനത്തിൽ അഞ്ചു ഭാഷകളിൽ എത്തുന്ന പൊന്നിയിൻ സെൽവൻ ചോള ചക്രവർത്തി നേരിടേണ്ടിവന്ന പ്രതിസന്ധികളും പോരാട്ടങ്ങളുമാണ് പറയുന്നത്. മദ്രാസ് ടാക്കീസ്, ലതിക പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീഗോകുലം മൂവീസിനാണ്. കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവൽ സിനിമയാകുമ്പോൾ വിക്രം, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയം രവി, കാർത്തി, റഹ്‌മാൻ, പ്രഭു, ശരത്കുമാർ ജയറാം, പ്രകാശ് രാജ്, ലാൽ എന്നിവർ ഉൾപ്പെടെയുള്ള താരനിര തന്നെയുണ്ട് ഇതിൽ. രവി വർമ്മന്റെ ക്യാമറ സൂപ്പർ ദൃശ്യവിരുന്നൊരുക്കും, ഇതിനൊപ്പം ചിത്രത്തിന് മാറ്റുകൂട്ടാനായി സാക്ഷാൽ എ.ആർ.റഹ്‌മാനാണ് സംഗീത സംവിധാനം. കാത്തിരിക്കാം സൂപ്പർ ചിത്രത്തിനായി.