ഒളിമ്പ്യന്‍ റഹ്‌മാന്‍ ‍ മറഞ്ഞിട്ട് 5 വര്‍ഷം

ടി ശശി മോഹന്‍

Olympion Rahaman Indian footballer
WDWD
ഇന്ത്യയിലെ എക്കാലത്തേയും മികച്ച ഫുട്ബോല്‍ കളിക്കാരനും കോച്ചുമായിരുന്നു ഒളിമ്പ്യന്‍ റഹ്‌മാന്‍

1956 ലെ മെല്‍ബണ്‍ ഒളിമ്പിക്സ് ഫുട്ബാളില്‍ ഇന്ത്യയെ നാലാംസ്ഥാനം വരെ എത്തിച്ച ടീമിലെ അംഗമായിരുന്ന പൂവളപ്പില്‍ താഴത്തേരി അബ്ദുള്‍ റഹ്‌മാന്‍ എന്ന ഒളിമ്പ്യന്‍ ടി.എ. റഹ്‌മാന്‍ മരിച്ചിട്ട് 2005 ഡിസംബര്‍ പതിനഞ്ചിന് 5 കൊല്ലം കഴിഞ്ഞു

അന്താരാഷ്ട്ര ഫുട്ബോള്‍ ഭൂപടത്തില്‍ കേരളത്തിന് മേല്‍വിലാസമുണ്ടാക്കിനല്‍കിയത് അബ്ദുള്‍ റഹ്മാനെന്ന വിങ്ങ് ബാക്കായിരുന്നു.

സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ട് റഹ്‌മാന്‍. പി ഏ ബക്കറിന്‍റെ ചുവന്ന വിത്തുകള്‍ എന്നസിനിമയിലെ നായകനായ ലോറി ഡൈവറേ അദ്ദേഹം സാമാന്യം ഭംഗിയാക്കുകയും ചെയ്തു. അന്തരിച്ച നടന്‍ കെ പി ഉമ്മര്‍ റഹ് മാന്‍റെ പെങ്ങളുടെ മകനാണ് .

കോഴിക്കോട് മൈതാനങ്ങളില്‍ തുടങ്ങിയ റഹ്‌മാന്‍റെ ഫുട്ബോള്‍ ജീവിതം ഉയര്‍ച്ചയുടേത് മാത്രമായിരുന്നു. ശ്വാസകോശരോഗത്തെ തുടര്‍ന്ന് അറുപത്തിയാറാം വയസില്‍ അദ്ദേഹം ജീവിത മൈതാനത്തുനിന്നും വിടവാങ്ങിയപ്പോള്‍ കോരള ഫുട്ബോളിന് നഷ്ടമായത് അതിന്‍റെ കാരണവരെയായിരുന്നു.

ബംഗാള്‍ 1955 ല്‍ സര്‍വീസസിനെ തോല്‍പ്പിച്ചുകൊണ്ട് എറണാകുളത്ത് സന്തോഷ് ട്രോഫി കരസ്ഥമാക്കി. ബംഗാളിന്‍റെ വിജയം കണ്ട ഗോള്‍ റഹ്‌മാന്‍ റെ പെനാല്‍ട്ടി കിക്കില്‍ നിന്നായിരുന്നു.

ആ ഫൈനലും , ഒളിമ്പിക്സില്‍ ഓസ്ട്രേലിയയുമായി നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ 4-1ന് വിജയിച്ച മത്സരവും മാനസിക സംഘര്‍ഷമുണ്ടാക്കിയ മത്സരങ്ങളായിരുന്നുവെന്ന് റഹ്‌മാന്‍ പറയുകയുണ്ടായി.

കേരളപ്പിറവിക്കു മുമ്പ് റോവേഴ്സ് കപ്പ് ഫുട് ബോളില്‍ ഒപങ്കെടുക്കാന്‍ മുംബൈയിലേക്ക് പോയ മലബാര്‍ ഇലവനില്‍ അബ്ദുറഹിമാന്‍ അംഗമായിരുന്നു. റോവേഴ്സ് കപ്പില്‍ പങ്കെടുത്ത മലബാര്‍ ടീം തിരിച്ചു വന്നില്ല.

റഹ്‌മാന്‍ കല്‍ക്കത്ത രാജസ്ഥാന്‍ ക്ളബ്ബില്‍ ചേരുകയും ബാക്കിയുള്ളവര്‍ കാള്‍ ടെക്സ്, ടാറ്റാ എന്നീ ടീമുകളില്‍ കളിക്കാനായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു.

കൊല്‍ക്കത്തയില്‍ നിന്ന് കേരളത്തിലെത്തിയ റഹ്‌മാന്‍ പരിശീലകന്‍റെ കുപ്പായമണിഞ്ഞുകൊണ്ട് കേരള ജൂനിയര്‍ ടീമിനെ പരിശീലിപ്പിച്ചു. പിന്നീട് പ്രീമിയര്‍ ടയേഴ്സ്, ടൈറ്റാനിയം, കേരള ഇലക്ട്രിസിറ്റി ബോര്‍ഡ്, കൊല്‍ക്കത്ത മുഹമ്മദന്‍സ് സ്പോര്‍ടിങ്ങ്, വാസ്കോഗോവ എന്നീ ക്ളബ്ബുകളിലും പരിശീലകനായി.

സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കൊച്ചി നാഷണലില്‍ കേരളത്തിന്‍റെ പരിശീലകന്‍ റഹ്മാനായിരുന്നു.

WEBDUNIA|
ഫുട്ബോളില്‍ ഇളം തലമുറയെ പരിശീലിപ്പിച്ചുകൊണ്ട് അവരിലൂടെ നൂതനമായ ഒരു ഫുട്ബോള്‍ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ കോഴിക്കോട് ആരംഭിച്ച യൂണിവേഴ്സല്‍ സോക്കര്‍ ക്ളബ്ബിന്‍റെ സ്ഥാപകനായിരുന്നു റഹ്‌മാന്‍ . ഇന്ത്യന്‍ ഫുട്ബോളിന്‍റെ ചരിത്രം മാറ്റിയെഴുതാനുള്ള പണിപ്പുര കൂടിയാണ് ഈ അക്കാദമിയെന്ന് റഹ്‌മാന്‍ അവകാശപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :