ഇന്ത്യ അഗ്നി-3 പരീക്ഷിക്കും

ന്യൂഡല്‍‌ഹി:| WEBDUNIA|
ദൂരവും പ്രഹരശേഷിയും കൂടുതലുള്ള അഗ്നി-3 മിസൈല്‍ പരീക്ഷിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒറീസാ തീരത്ത് പരീക്ഷണം നടന്നേക്കാനാണ് സാധ്യത. ചൈനയുടെ മിക്ക ഭാഗങ്ങളിലും അക്രമണം നടത്താന്‍ തക്ക ശേഷിയുള്ള ഈ മിസൈല്‍ 3500 കിലോമീറ്റര്‍ ദൂരപരിധിയില്‍ വരുന്നതും 48 ടണ്‍ ഭാരമുള്ളതുമാണ്.

ഒറീസയ്‌ക്കടുത്തുള്ള വീലര്‍ ദ്വീപില്‍ നിന്നായിരിക്കും മിസൈല്‍ പരീക്ഷിയ്‌ക്കുക. 16.7 മീറ്റര്‍ നീളമുള്ള അഗ്നിയുടെ സാങ്കേതിക വിദ്യകള്‍ അവസാന ഘട്ട പരിശോധനയും പൂര്‍ത്തിയായി കഴിഞ്ഞു. 1.5 ടണ്‍ ആണവ പോര്‍മുന വഹിയ്‌ക്കാന്‍ കഴിയുന്ന അഗ്നി-3 ന്‍റെ മൂന്നാം പരീക്ഷണമാണ്‌ ഇപ്പോള്‍ നടക്കാന്‍ പോകുന്നത്‌.

2006 ജൂലൈയില്‍ നടത്തിയ അഗ്നി-3 ന്‍റെ ആദ്യ പരീക്ഷണം പരാജയപ്പെട്ടിരുന്നു. മിസൈല്‍ പറന്നുയര്‍ന്ന്‌ 65 സെക്കന്‍ഡിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ പതിയ്‌ക്കുകയുമായിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 12 ന് നടന്ന രണ്ടാമത്തെ പരീക്ഷണം പൂര്‍ണ വിജയം കണ്ടിരുന്നു. ഫ്ലെക്‍സ് നോസില്‍ കണ്ട്രോള്‍ സംവിധാനത്തിലായിരുന്നു ഈ പരീക്ഷണം. സെക്കന്‍ഡില്‍ 5,000 മീറ്ററാണ് അഗ്നി -3 ന്‍റെ പ്രത്യേകത. 700 കിലോമീറ്റര്‍ പരിധി വരുന്ന അഗ്നി-1 നേക്കാളും, 2,500 മീറ്റര്‍ പരിധി വരുന്ന അഗ്നി-2 നേക്കാളും ശക്തിയേറിയതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :