"എന്നെ കോണ്‍ഗ്രസ് ആക്കല്ലേ... സുഹൃത്തേ ജീവിച്ചു പോട്ടെ" വിഎസിന്റെ മുന്‍ പി എ സുരേഷ് അപേക്ഷിക്കുന്നു!

ദുബായ് | WEBDUNIA|
PRO
PRO
"എന്നെ കോണ്‍ഗ്രസ് ആക്കല്ലേ... സുഹൃത്തേ ജീവിച്ചു പോട്ടെ" വിഎസിന്റെ മുന്‍ പി എ സുരേഷിന്റെ ഫേസ്ബുക്കില്‍ വന്ന അപേക്ഷ ആണിത്. ഇതിന്റെ പിന്നാമ്പുറ കഥയാണ് രസകരം. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മുന്‍ പിഎ സുരേഷ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയെന്ന് ജയ്ഹിന്ദ്‌ ടിവിയില്‍ വാര്‍ത്ത വരുന്നു. ഇപ്പോള്‍ ഫുജൈറയിലെ സുഹൃത്തിന്റെ കമ്പനിയില്‍ ജോലി നോക്കുന്ന സുരേഷ് ഒരു പ്രവാസി സംഘടന സംഘടിപ്പിച്ച ഇഫ്താര്‍ ചടങ്ങില്‍ പങ്കെടുത്തതാണ് കോണ്‍ഗ്രസ് പാര്‍ട്ടി ചാനലായ 'ജയ്ഹിന്ദ്‌ ടി.വി' ബ്രേക്കിംഗ് ന്യൂസ്‌ ആക്കിയത്‌.

വിഎസിന്റെ മുന്‍ പിഎ സുരേഷ് കോണ്‍ഗ്രസ് വേദിയിലെന്നും, ഒരു കോണ്‍ഗ്രസ്‌ പ്രവാസി സംഘടനയുടെ ചടങ്ങില്‍ സുരേഷ് 'ഖദര്‍' ധരിച്ച് എത്തിയെന്നുമായിരുന്നു 'ജയ്ഹിന്ദ്‌' വാര്‍ത്ത . വളരെ പ്രാധാന്യത്തോടെയായിരുന്നു ചാനല്‍ വാര്‍ത്ത‍ നല്‍കിയത് . വാര്‍ത്ത‍ പുറത്തുവന്നതോടെ സംഭവം ഫേസ്ബുക്ക്‌ അടക്കമുള്ള സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ വലിയ ചര്‍ച്ചാ വിഷമായി. ഇരുവിഭാഗവും തമ്മില്‍ വാഗ്വാദങ്ങള്‍ കൊഴുത്തു.

ഇതോടെ സുരേഷ് തന്നെ വിശദീകരണവുമായി രംഗത്തെത്തി. "സുഹൃത്തേ ഞാന്‍ കോണ്‍ഗ്രസ്‌ അല്ല, ഒരു ഇഫ്താര്‍ പാര്‍ട്ടിക്ക്‌ ക്ഷണിച്ചു, ഞാന്‍ പോയി, ദയവുചെയ്ത് എന്നെ കോണ്‍ഗ്രസ് ആക്കല്ലേ...സുഹൃത്തേ ജീവിച്ചു പോട്ടെ..പറയാനുള്ളത്‌ എവിടെയും പറയും" ഫേസ്ബുക്കില്‍ സുരേഷ് കമന്റ് ചെയ്തു. ഇതോടെ ഇതിന്റെ പേരില്‍ തമ്മില്‍ തല്ലികൊണ്ടിരുന്നവരുടെ ‘കളി’ നിര്‍ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :