ഡല്‍ഹി സ്ഫോടനത്തിന് പിന്നില്‍ തടിയന്റവിട നസീര്‍!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡല്‍ഹി ഹൈക്കോടതി പരിസരത്ത് ഈയിടെ നടന്ന സ്ഫോടനത്തിന്റെ സൂത്രധാരന്മാരില്‍ ഒരാള്‍ മലയാളിയാണെന്ന് കേസ് അന്വേഷിക്കുന്ന എന്‍ ഐ എ സംഘംകഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ മലയാളി നിരവധി സ്ഫോടനക്കേടുകളില്‍ പ്രതിയായ ഭീകരവാദി തടിയന്റവിട നസീര്‍ ആണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

നസീര്‍ കേരളത്തിലെ വിവിധ ജയിലുകളില്‍ കഴിയവേയാണ് സ്ഫോടനത്തിന് ചരടുവലിച്ചത് എന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം. വിയ്യൂര്‍, പൂജപ്പുര, കണ്ണൂര്‍ ജയിലുകളില്‍ നസീറിനെ പാര്‍പ്പിച്ചിട്ടുണ്ട്. ജയില്‍ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇയാള്‍ക്ക് പുറംലോകവുമായി ആശയവിനിമയം നടത്താനും സാധിക്കില്ല. നസീറിനെ സഹായിച്ച ഉദ്യോഗസ്ഥര്‍ ആരാണെന്നും എന്‍ ഐ എ അന്വേഷിക്കുന്നുണ്ട്. നസീറിന് പുറമെ മലയാളികളായ മറ്റു ചില ഭീകരര്‍ക്കും ഡല്‍ഹി സ്ഫോടനത്തില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സ്ഫോടനത്തിന് പണം വന്നത് കേരളത്തില്‍ നിന്നാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ മേഖലയിലാണ് സ്ഫോടനത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നത്. അറസ്റ്റിലായവരില്‍ നിന്ന് എന്‍ ഐ എയ്ക്ക് നിരവധി നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :