ഫുട്‌ബോള്‍ താരം പാപ്പച്ചന്‌ അനുകൂലവിധി

ദിനേശ് വെള്ളാറ്റഞ്ഞൂര്‍

CV Pappachan
WEBDUNIA| Last Modified ബുധന്‍, 6 ഒക്‌ടോബര്‍ 2010 (09:49 IST)
PRO
PRO
നാഷണല്‍ ഇന്‍ഷുറസ്‌ കമ്പനി ലിമിറ്റഡുമായുള്ള കേസില്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റനും കേരള പൊലീസ്‌ അസിസ്റ്റന്റ്‌ കമാന്‍ഡന്റുമായ സിവി പാപ്പച്ചന് അനുകൂല വിധി. കളിക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്‍‌ഷൂറന്‍സ് സഹായം അപേക്ഷിച്ച ഫുട്‌ബോള്‍ താരത്തിന് നാഷണല്‍ ഇന്‍ഷുറസ്‌ കമ്പനി ലിമിറ്റഡ് ഇന്‍‌ഷൂറന്‍സ് നഷ്ടപരിഹാരം നിഷേധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നാഷണല്‍ ഇന്‍ഷുറസ്‌ കമ്പനി ലിമിറ്റഡ്‌ മാനേജര്‍ക്കെതിരെ പാപ്പച്ചന്‍ നിയമനടപടികള്‍ എടുത്തത്.

രണ്ടായിരത്തിരണ്ട്‌ ഫെബ്രുവരി 14-ന്‌ ഇരിങ്ങാലക്കുടയില്‍ കളിക്കുമ്പോഴാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. പരിക്ക് പറ്റിയതിനാല്‍ സഹായത്തിന് അപേക്ഷിച്ചപ്പോള്‍ പരിക്ക് മുമ്പ് ഉണ്ടായതാണെന്ന് പറഞ്ഞ് ക്ലെയിം നിഷേധിക്കുകായിരുന്നു. തുടര്‍ന്ന് പാപ്പച്ചന്‍ ഉപഭോതൃ കോടതിയെ സമീപിച്ചു.

രണ്ടായിരത്തി ഒന്നിലാണ് പാപ്പച്ചന് പരിക്കു പറ്റിയതെന്നായിരുന്നു നാഷണല്‍ ഇന്‍ഷുറസ്‌ കമ്പനി വാദിച്ചത്. പ്രസിഡന്റ്‌ പത്മിനി സുധീഷ്‌, മെമ്പര്‍മാരായ പി എസ്‌ രജനി, എംഎസ്‌ ശശിധരന്‍ എന്നിവരടങ്ങിയ കോടതി പാപ്പച്ചന്‌ 3900 രൂപയും ഒമ്പതു ശതമാനം പലിശയും ചെലവിലേക്ക്‌ 500 രൂപയും നല്‍കാന്‍ വിധിച്ചു. അഭിഭാഷകരായ എഡി ബെന്നി, സജിത്‌ തോമസ്‌ എടക്കളത്തൂര്‍ എന്നിവര്‍ ഹാജരായി.

ന്യായമായ ക്ലെയിമിന് അപേക്ഷിച്ചിട്ടും അത് നിരാകരിച്ച നാഷണല്‍ ഇന്‍ഷുറസ്‌ കമ്പനി ലിമിറ്റഡിനെതിരെ ഉപഭോക്തൃ കോടതി പുറപ്പെടുവിച്ച വിധി തനിക്ക് ആശ്വാസമായെന്നും തനിക്ക് നീതി ലഭിക്കുമെന്ന് ഉത്തമവിശ്വാസം ഉണ്ടായിരുന്നതായും പാപ്പച്ചന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :